ശ്രദ്ധ, ഓര്‍മ തുടങ്ങിയ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രായം കൂടുന്തോറം ക്ഷയിച്ചുവരുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ ധാരണ തിരുത്തുകയാണ് യൂറോപ്യന്‍ യൂണിയന്‍റെ സഹായത്തോടെ നടന്ന 'മെമ്മറേജ്'(MEMORAGE) എന്ന പഠനം. യഥാര്‍ഥ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ശ്രദ്ധയും ഓര്‍മയുമൊക്കെ പ്രായം കൂടുന്നതിന് അനുസരിച്ച് കുറയുന്നില്ല എന്നാണ് പഠനത്തില്‍ വ്യക്‌തമായത്.
മുന്‍പ് നടന്ന പല പഠനങ്ങളിലും കൃത്യമമായ സാഹചര്യങ്ങളിലാണ് പ്രായമായവരിലെ ശ്രദ്ധ, ഓര്‍മ, തീരുമാനങ്ങള്‍ എടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. അതേസമയം മെമ്മറേജ് പരിശോധിച്ചത് യഥാര്‍ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യമായ ശ്രദ്ധയും ഓര്‍മയും പ്രായം കൂടുന്നത് ബാധിക്കപ്പെടുന്നുണ്ടോ എന്നാണ് . കൂടാതെ കാര്യങ്ങള്‍ ഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളിലെ പല കാര്യങ്ങളും വെവ്വേറെ പരിശോധിക്കുക എന്നായിരുന്നു സാമ്പ്രദായക രീതി.
അതായത് ഓര്‍മ പരിശോധിക്കുമ്പോള്‍ അതിനെ മാത്രം കേന്ദ്രീകരിക്കുന്നു . കാര്യങ്ങള്‍ ഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളെ(Cognitive processes) ഏകീകരിച്ച് കാണാത്തത് ഇത്തരം പഠനങ്ങളുടെ ഒരു പോരായ്‌മയായിരുന്നു. ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ഓര്‍മ , ശ്രദ്ധ തുടങ്ങിയവ വിലയിരുത്താനുള്ള പരിശോധന രീതി ലാബുകളില്‍ സജ്ജമാക്കുക എന്നുള്ളതായിരുന്നു മെമ്മറേജ് പഠനത്തിന്‍റെ ആദ്യ ദൗത്യമായിരുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഉദാഹരണത്തിന് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ് നടത്തുമ്പോള്‍ വേണ്ട ശ്രദ്ധയും ഓര്‍മ്മയുമൊക്കെ ലബോറട്ടറിയില്‍ എങ്ങനെ പരിശോധിക്കാം എന്നുള്ള കാര്യം.
ഈ പരിശോധന രീതി അവംലബിച്ചപ്പോള്‍ വ്യക്‌തമായത് ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യമായ ഓര്‍മയേയും ശ്രദ്ധയേയുമൊക്കെ പ്രായം കൂടുന്നത് ബാധിക്കുന്നില്ല എന്നാണ്. ക്രിത്രിമമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പഠനം പ്രായവും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. 'മെമ്മറേജ്' പഠനം വ്യാപിപ്പിക്കാനാണ് ഗവേഷകരുടെ തീരുമാനം. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ ഉള്‍പ്പെടുത്തികൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുക. ഓര്‍മ ശക്തിയും ശ്രദ്ധ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്ന പ്രായമായ ആളുകളേയും യുവാക്കളേയും താരതമ്യം ചെയ്‌തുള്ള പഠനം എന്നിവയാണ് മെമ്മറേജ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
ALSO READ: കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ ; ആരോഗ്യകരമായി നിലനിർത്താൻ ചില ടിപ്‌സുകൾ