ഭക്ഷണം കഴിച്ചാലും വീണ്ടും വിശപ്പ് അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ പലതുമാകാം. ജോലി സ്ഥലത്തെ ഷിഫ്‌റ്റ് സംവിധാനം, വിരസത, മാനസിക സമ്മർദങ്ങൾ, നേരത്തേ ഭക്ഷണം കഴിക്കുന്നത് തുടങ്ങി കാരണങ്ങൾ നിരവധിയാണ്. അത്താഴം കഴിച്ചതിന് ശേഷം വീണ്ടും ഭക്ഷണം കഴിക്കാമോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്.
ഭക്ഷണം കഴിക്കുകയാണെങ്കിൽ തന്നെ എന്തെല്ലാമാണ് ആഹാരമാക്കേണ്ടത് എന്നതും ആളുകൾക്ക് ഇടയിലുള്ള സംശയമാണ്. ഡയറ്റീഷൻ സക്കീന മുസ്‌താൻസർ ശരീര ഭാരം കൂട്ടാത്ത ലഘുഭക്ഷണങ്ങൾ എന്തെല്ലാമെന്ന് പങ്കുവയ്ക്കുന്നു.
ബെറീസ്
ഫൈബർ കൂടുതലുള്ള പഴവർഗമാണ് ബെറീസ്. ഇത് കഴിക്കുന്നതിലൂടെ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നു. ബെറിയിലുള്ള മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.
പീനട്ട് ബട്ടർ സാൻവിച്ച്
പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ, തലച്ചോറിൽ ഉറക്കത്തെ ഉദ്ദീപിപ്പിക്കുന്ന മെലാറ്റോൺ ആയി മാറുന്നു. ഈ പ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കാൻ ബ്രെഡ് പോലുള്ള കാർബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ഉറക്കത്തിന് മുന്നോടിയായി കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് പീനട്ട് ബട്ടർ സാൻവിച്ച്.
ക്യാരറ്റ് ആന്‍റ് ഹമ്മസ്
രാത്രിയിൽ ക്രഞ്ചിയായി കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബെസ്റ്റ് കോംബിനേഷനാണ് ക്യാരറ്റും ഹമ്മസും. കലോറി കുറഞ്ഞ ഭക്ഷണമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
പോപ്കോൺ
രാത്രി സമയത്ത് കഴിക്കാൻ അനുയോജ്യമായ മറ്റൊരു ഭക്ഷണപദാർഥമാണ് പോപ്‌കോൺ. ഫൈബറിന്‍റെ അളവ് കൂടുതലുള്ള ലഘു ഭക്ഷണപദാർഥമാണ് പോപ്‌കോൺ. മൂന്ന് കപ്പ് പോപ്‌കോണിൽ 100ൽ താഴെ കലോറി മാത്രമാണുള്ളത്. നാല് ഗ്രാം ഫൈബറും ലഭിക്കും.
നട്ട്സ്
പ്രകൃതിദത്തമായ മെലാട്ടോണിൻ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ഉൾപ്പെടുന്ന സമ്പൂർണ ഭക്ഷണപദാർഥമാണ് നട്ട്സ്. അണ്ടിപരിപ്പ്, ബദാം തുടങ്ങിയ ഈ വിഭാഗത്തിൽ പെടുന്ന ഭക്ഷണ പദാർഥങ്ങൾക്ക് ഉറക്കത്തെ ഉദ്ദീപിപ്പിക്കാൻ സാധിക്കും.
ALSO READ: ഭക്ഷണത്തിലൂടെ രോഗങ്ങളും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട