ന്യൂഡൽഹി: അസമിലെ 14 ലോക്‌സഭ മണ്ഡലങ്ങളിലെ 33 ജില്ലകളിലെ 306 കുട്ടികൾക്ക് ആരോഗ്യമുള്ള കുട്ടിക്കുള്ള പുരസ്‌കാരം ലഭിച്ചു. വനിത ശിശു വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനതലത്തിൽ സെപ്റ്റംബർ 1ന് അഞ്ചാമത് രാഷ്‌ട്രീയ പോഷൻ മാഹിന്‍റെ ഉദ്ഘാടന ചടങ്ങിൽ 10 കുട്ടികൾക്ക് അസം മുഖ്യമന്ത്രിയും വനിത ശിശു വികസന മന്ത്രിയും അവാർഡ് ദാനം നടത്തി.
'മാൽനുട്രീഷൻ ഫ്രീ അസം': അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് ഇന്ത്യയിലുടനീളം ഒരു പ്രധാന ആശങ്കയാണ്. ആരോഗ്യകരമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള മുൻകൈയ്യെന്നോണം 'മാൽനുട്രീഷൻ ഫ്രീ അസം' (Malnutrition free Assam) എന്ന ലക്ഷ്യമാണ് ഇതിലൂടെ പങ്കുവെക്കുന്നത്. 6 മാസം മുതൽ 3 വയസ് വരെയും 3 വയസ് മുതൽ 5 വയസ് വരെയും പ്രായമുള്ള ആരോഗ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും കുട്ടികളുടെ വളർച്ച അളക്കുന്നതിനുമുള്ള അവബോധം സൃഷ്‌ടിക്കുന്നതിനും കാമ്പെയ്‌നുകൾ നടത്തുന്നതിനുമായി സംസ്ഥാനത്തുടനീളം കുട്ടികളിൽ വളർച്ച നിരീക്ഷണം നടത്തി.
പോഷൻ പഖ്‌വാഡയിൽ (നാഷണൽ ന്യൂട്രീഷൻ മിഷന്‍റെ ഭാഗമായുള്ള പോഷൻ പക്ഷാചരണം) ഓരോ ലോക്‌സഭ മണ്ഡലത്തിൽ നിന്നും ആരോഗ്യമുള്ള 20 കുട്ടികളെ അതാത് ജില്ലകളിൽ നിന്ന് എല്ലാ ഐസിഡിഎസ് പ്രോജക്റ്റുകളും തെരഞ്ഞടുത്തു. മെച്ചപ്പെട്ട സാമൂഹിക അവബോധത്തിലൂടെ പോഷകാഹാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അസം മുഖ്യമന്ത്രിയുടെ അനിവാര്യമായ ഇടപെടലാണിതെന്ന് സർക്കാർ അറിയിച്ചു.
ലക്ഷ്യം പ്രധാനം: ആരോഗ്യമുള്ള കുട്ടിക്കുള്ള അവാർഡിന്‍റെ പ്രധാന ലക്ഷ്യം 6 മാസം മുതൽ 3 വയസ് വരെയും 3 വയസ് മുതൽ 5 വയസ് വരെയും പ്രായമുള്ള ആരോഗ്യമുള്ള കുട്ടികളെ കണ്ടെത്തുകയും കുട്ടികളുടെ വളർച്ച അളക്കുന്നതിനുള്ള അവബോധം സൃഷ്‌ടിക്കുകയും പ്രചാരണങ്ങൾ നടത്തുകയും മാതാപിതാക്കളിൽ അവബോധം സൃഷ്‌ടിക്കുകയും ചെയ്യുക എന്നതാണ്. അവരുടെ കുട്ടിയുടെ ആരോഗ്യവും ക്ഷേമവും ആരോഗ്യമുള്ള കുട്ടികളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, ഭക്ഷണ വൈവിധ്യത്തിന്‍റെ പ്രാധാന്യം, പ്രായത്തിന് അനുയോജ്യമായ ഭക്ഷണം എന്നിവ പോലുള്ള സാമൂഹിക അവബോധത്തിലൂടെ ശിശുക്കളുടെ/കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുക, സംസ്ഥാനത്തെ ആരോഗ്യ-പോഷകാഹാര ക്ഷേമത്തിനായുള്ള പങ്കാളിത്തം എന്നിവയാണ്.
ആരോഗ്യമുള്ള കുട്ടിയെ തിരിച്ചറിഞ്ഞത്: അംഗൻവാടി വർക്കർ (എഡബ്ല്യുഡബ്ല്യു) ഹെൽപ്പർ (എഡബ്ല്യുഎച്ച്) മുഖേന വെയ്റ്റിംഗ് സ്കെയിൽ, സ്റ്റാഡിയോമീറ്റർ അല്ലെങ്കിൽ ഇൻഫന്‍റോമീറ്റർ എന്നിവ ഉപയോഗിച്ചാണ് ടാർഗെറ്റ് ഗ്രൂപ്പിലെ കുട്ടികളുടെ ഭാരവും ഉയരവും/നീളവും അളന്നത്. കുട്ടികളുടെ ഭാരം അളന്ന ശേഷം ഡബ്ല്യുഎച്ച്ഒ (WHO) ഗ്രോത്ത് ചാർട്ടിൽ ഉചിതമായ രീതിയിൽ പ്ലോട്ട് ചെയ്‌ത് ആരോഗ്യമുള്ള കുട്ടികളെ കണ്ടെത്തി. ബന്ധപ്പെട്ട സൂപ്പർവൈസർമാർ മുഴുവൻ പ്രക്രിയയിലും എഡബ്ല്യുഡബ്ല്യു, എഡബ്ല്യുഎച്ച്നെ നയിച്ചു. തിരഞ്ഞെടുത്ത ആരോഗ്യമുള്ള കുട്ടികളെ അവരുടെ വിശദാംശങ്ങളോടൊപ്പം നിർദ്ദിഷ്‌ട ഫോർമാറ്റിൽ പട്ടികപ്പെടുത്തി. ഇത്തരത്തിലായിരുന്നു ആരോഗ്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞത്.
Also read: ആരോഗ്യമുള്ള ശരീരത്തിന് സമീകൃതാഹാരം അത്യന്താപേക്ഷിതം, ചില എളുപ്പവഴികൾ ഇതാ