ETV Bharat / state

വയനാട്ടിൽ ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

wayanadu covid update  wayanadu covid  kerala covid  വയനാട് കൊവിഡ്  വയനാട്  കേരള കൊവിഡ്
വയനാട്ടിൽ ഇന്ന് 210 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jan 6, 2021, 6:49 PM IST

വയനാട്: വയനാട്ടിൽ ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,913 ആയി ഉയർന്നു.

110 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,349 ആയി ഉയർന്നു. ഇതുവരെ 108 മരണം സ്ഥിരീകരിച്ചു. നിലവില്‍ 2,456 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,829 പേര്‍ വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ നൂല്‍പ്പുഴ, ബത്തേരി, മുട്ടില്‍ സ്വദേശികള്‍ക്കും ബെംഗളുരുവില്‍ നിന്നെത്തിയ ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ബത്തേരിയിൽ 21, നെന്മേനിയിൽ 20, പനമരത്ത് 19, കല്‍പ്പറ്റയിൽ 16, മാനന്തവാടിയിൽ 14, നൂല്‍പ്പുഴ, എടവക എന്നിവിടങ്ങളിൽ 13 പേര്‍ വീതം, പടിഞ്ഞാറത്തറ, മേപ്പാടി, വെള്ളമുണ്ട എന്നിവിടങ്ങളിൽ 11 പേര്‍ വീതം, തവിഞ്ഞാല്‍, മീനങ്ങാടി എന്നിവിടങ്ങളിൽ ഒമ്പത് പേര്‍ വീതം, വൈത്തിരിയിൽ എട്ട്, തരിയോട്, പുല്‍പള്ളി എന്നിവിടങ്ങളിൽ ആറ് പേര്‍ വീതം, മുട്ടില്‍ അഞ്ച്, അമ്പലവയല്‍, കണിയാമ്പറ്റ എന്നിവിടങ്ങളിൽ നാല് പേര്‍ വീതം, പൊഴുതനയിൽ മൂന്ന്, വെങ്ങപ്പള്ളിയിൽ രണ്ട്, തിരുനെല്ലിയിൽ ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ കണക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.