ETV Bharat / state

അവൻ പൊന്മുടിക്കോട്ടയെ വിറപ്പിച്ച കടുവ തന്നെ; വയനാട്ടില്‍ ചത്ത കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി - വന്യമൃഗ ശല്യം

സുല്‍ത്താന്‍ ബത്തേരി നെന്‍മേനി പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പൊന്‍മുടിക്കോട്ടയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ തന്നെയാണ് ചത്തതെന്ന് സ്ഥിരീകരിച്ചു

Wayanad tiger death Postmortem completed  Wayanad tiger death  Tiger found died in Wayanad  പൊന്മുടിക്കോട്ടയെ വിറപ്പിച്ച കടുവ  കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി  സുല്‍ത്താന്‍ ബത്തേരി നെന്‍മേനി  പൊന്‍മുടിക്കോട്ട  വനം വകുപ്പ്  വന്യമൃഗ ശല്യം  വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം
വയനാട്ടില്‍ കടുവ ചത്തനിലയില്‍
author img

By

Published : Feb 2, 2023, 3:32 PM IST

വയനാട്ടില്‍ കടുവ ചത്തനിലയില്‍

വയനാട്: ബത്തേരി നെൻമേനി പാടിപ്പറമ്പിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ഒരു വയസ് പ്രായമുള്ള ആൺ കടുവയാണ് ചത്തതെന്നും പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന കടുവയാണിതെന്നും വനം വകുപ്പ് അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ചത്ത നിലയിൽ കടുവയെ നാട്ടുകാര്‍ കണ്ടത്.

നാട്ടുകാരാണ് അമ്പുകുത്തി പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് കുടുങ്ങി ചത്ത നിലയിൽ കടുവയെ കണ്ടത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം സുൽത്താൻ ബത്തേരി കുപ്പാടിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി. പൊൻമുടിക്കോട്ടയിൽ വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞ ഒരു വയസ് പ്രായമുള്ള ആൺകടുവയാണ് ചത്തതെന്നും മറ്റ് വന്യമൃഗങ്ങൾ പ്രദേശത്തുണ്ടോ എന്നത് പരിശോധിക്കുമെന്നും വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം പറഞ്ഞു.

ഇന്നലെ വൈകുന്നേരം നാലരയോടെ അമ്പുകുത്തി വെള്ളച്ചാട്ടത്തിന് സമീപത്തായി പുലിയേയും പ്രദേശവാസികൾ കണ്ടിരുന്നു. റോഡ് മുറിച്ചു കടക്കുന്ന നിലയിൽ ബസ് യാത്രികർ കണ്ട പുലിയെ തെരഞ്ഞു പോയ നാട്ടുകാരാണ് തോട്ടത്തിൽ കടുവ ചത്തു കിടക്കുന്നത് കണ്ടത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളർത്തു മൃഗങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് വേറെയും വന്യമൃഗങ്ങളുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.