ETV Bharat / state

വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക് - കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രി

വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കും കര്‍ഷകനും പരിക്ക്

Dog attack  Street Dog  Wayanad  Padinjarathara Dog attack  Street Dog attacked student  farmer  Padinjarathara  വയനാട്  തെരുവ് നായ  തെരുവ് നായയുടെ ആക്രമണം  പടിഞ്ഞാറത്തറയില്‍ തെരുവ് നായ  രണ്ടുപേര്‍ക്ക് പരിക്ക്  ടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍  വിദ്യാര്‍ഥിനി  തരിയോട്  കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രി
വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
author img

By

Published : Sep 10, 2022, 10:31 PM IST

വയനാട്: പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥിനിയേയും, കര്‍ഷകനേയുമാണ് തെരുവു നായ ആക്രമിച്ചത്. ആക്രമണത്തില്‍ തരിയോട് ഗവണ്‍മെന്‍റ് ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സുമിത്രയ്ക്ക് മുഖത്തും തുടയിലും പരിക്കേറ്റു.

വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് - തങ്ക ദമ്പതികളുടെ മകളാണ് ആക്രമണത്തില്‍ പരിക്കേറ്റ സുമിത്ര. സഹോദരിക്കൊപ്പം വയലില്‍ ആടിനെ കെട്ടഴിച്ചുവിടാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഇതെത്തുടര്‍ന്ന് കുട്ടി കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, പടിഞ്ഞാറത്തറ പാണ്ടങ്കോട് വാഴക്കൃഷി നടത്തിവരുന്ന കിഴക്കേടത്ത് ബിജു തോമസ് (46) നെയും നായ ആക്രമിച്ചു. കാലിനും നെഞ്ചത്തും കടിയേറ്റ ബിജുവും കല്‍പ്പറ്റ ആശുപത്രിയില്‍ ചികിത്സ തേടി. വാഴത്തോട്ടത്തിന് സമീപത്തെ ഷെഡില്‍ വെച്ചാണ് ബിജുവിന് തെരുവ് നായയുടെ കടിയേറ്റത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.