വയനാട്: ജില്ലയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 72 പേര് രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര് ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 809 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 388 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ തവിഞ്ഞാല്‍ സ്വദേശികളായ ഒമ്പത് പേര്, പുല്‍പ്പള്ളി, ബത്തേരി നാല് പേര് വീതം, മാനന്തവാടി, നൂല്‍പ്പുഴ മൂന്ന് പേര് വീതം, അമ്പലവയല്‍, എടവക, കണിയാമ്പറ്റ മീനങ്ങാടി മേപ്പാടി, മുട്ടില്‍, നെന്മേനി, വൈത്തിരി രണ്ടുപേര്‍ വീതം, കോട്ടത്തറ, പനമരം, പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. പശ്ചിമബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ഒക്ടോബര്‍ 26 ന് ബെംഗളരൂവിൽ നിന്ന് വന്ന തരിയോട് സ്വദേശി, ഒക്ടോബര്‍ 31ന് കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായവര്‍.