ETV Bharat / state

വയനാട്ടിൽ 53 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19

49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

വയനാട്  wayanad covid updates  കൊവിഡ് 19  കോഴിക്കോട്
വയനാട്ടിൽ 53 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Jul 28, 2020, 10:39 PM IST

വയനാട്: ജില്ലയില്‍ 53 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴ് പേരും എറണാകുളത്ത് ഒരാളുമാണ് ചികിത്സയില്‍ കഴിയുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര്‍, ബീനാച്ചി സ്വദേശികള്‍, ചെതലയം സ്വദേശി, അമ്പലവയല്‍ സ്വദേശികള്‍, വാളാട് മരണാനന്തര- വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍, തവിഞ്ഞാല്‍ വാളാട് സ്വദേശി, നല്ലൂര്‍നാട് സ്വദേശി, മാനന്തവാടി പിലാക്കാവ് സ്വദേശിഎന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പര്‍ക്ക രോഗികളില്‍ 24 പുരുഷന്മാരും 18 സ്ത്രീകളുമാണുള്ളത്.

പുറത്ത് നിന്ന് വന്ന് പോസിറ്റീവായവര്‍: ജൂലൈ 18 ന് ശ്രീനഗറില്‍ നിന്നുവന്ന പൂതാടി സ്വദേശി, ജൂലൈ 11 ന് ബെംഗളൂരുവില്‍ നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി, ജൂണ്‍ 29 ന് സൗദിയില്‍ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി എന്നിവരാണ് ഇന്ന് പുറത്തു നിന്ന് വന്ന് പോസിറ്റീവായത്. 18 പേർ രോഗമുക്തി നേടി. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 360 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2697 പേരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.