വയനാട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുൽപ്പള്ളി കല്ലുവയൽ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മെയ് 20നാണ് ജില്ലയിൽ എത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിൽ മൂന്ന് പേർ കൂടി രോഗ മുക്തരായി ആശുപത്രിവിട്ടു. രോഗം സ്ഥിരീകരിച്ച 12 പേർ ഉൾപ്പെടെ 21 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിലവിൽ ജില്ലയിൽ 3628പേർ നിരീക്ഷണത്തിൽ ഉണ്ട്.
ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona
പുൽപ്പള്ളി കല്ലുവയൽ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു