വയനാട്: ജില്ലയില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1210 ആയി. കര്‍ണാടകയില്‍ നിന്ന് വന്ന നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 16ന് ബെംഗളൂരുവില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി (48), ബത്തേരി സ്വദേശി (34), 7ന് ബെംഗളൂരുവില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (24), വൈത്തിരി സ്വദേശിയായ ജവാന്‍ (48) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്
മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടറായ ചെതലയം സ്വദേശി (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കാരക്കാമല സ്വദേശികളായ രണ്ടുപേര്‍ (18, 19), മേപ്പാടി സമ്പര്‍ക്കത്തിലുള്ള നാല് ചൂരലല്‍മല സ്വദേശികള്‍ (19, 55, 60, 64), കല്‍പ്പറ്റ സ്വദേശി (40), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കു പോയ തലപ്പുഴ ഗോദാവരി കോളനി സ്വദേശികള്‍ (45, 40), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സഹോദരന്‍ ചികിത്സാവശ്യാര്‍ഥം പോയി വന്ന മാനന്തവാടി കണിയാരം സ്വദേശി (20), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (58), വാളാട് സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശി (50) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.