വാഗമണ്ണില്‍ ഇക്കോ ടൂറിസം സര്‍ക്യൂട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു . കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴിലാണ് ഇക്കോ ടൂറിസം പദ്ധതി. ഇന്ത്യയിൽ 8.21 കോടി ആളുകൾ ടൂറിസം മേഖലയിൽ ജോലി ചെയ്യുമ്പോൾ അതിൽ ഏഴുകോടി പാവപ്പെട്ടവർ ആണെന്ന് അദ്ദേഹം പറഞ്ഞു.
വാഗമണ്ണില്‍ ഇക്കോ ടൂറിസം സര്‍ക്യൂട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു ജൈവ വൈവിധ്യവും പ്രകൃതി സൗന്ദര്യവും നഷ്ടപ്പെടുത്താതെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കടമ്മനിട്ട-ഗവി-വാഗമണ്‍-പീരുമേട്-ഇടുക്കി-തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസം, ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍, ഉന്നത നിലവാരത്തിലുള്ള നടപ്പാതകള്‍, ഇടുക്കിയിലും പീരുമേട്ടിലും ഇക്കോ ലോഡ്ജുകള്‍ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി എം.എം. മണി, ജോയ്സ് ജോര്‍ജ് എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.