പുല്‍വാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ ഭൗതിക ശരീരം വയനാട്ടിലെ വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്.
വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്‍റെ ബന്ധുക്കളക്കും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശേഷം പത്മകുമാര്‍ പഠിച്ച സ്കൂളിലേക്ക് കൊണ്ടുപോയി.
തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ച ഭൗതിക ശരീരം സര്‍ക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മന്ത്രിമാരായ ഇ പി ജയരാജൻ കെ ടി ജലീൽ , എകെ ശശീന്ദ്രൻ വിവിധ എംഎൽഎമാരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്നാണഅ മൃതദേഹം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയത്.
പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം സേവനത്തില്‍ നിന്ന് പിരിയാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 5 ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ജമ്മുകശ്മീരിലേക്ക് തിരിച്ചത്.