ETV Bharat / state

നേമം മോഡല്‍ ആവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമം: എ വിജയരാഘവന്‍ - എ വിജയരാഘവന്‍

പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമര പന്തലിന് അടുത്ത് ബി.ജെ.പികൂടി പന്തൽ കെട്ടി തെരഞ്ഞെടുപ്പിന് മുൻപ് അക്രമ സംഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

UDF  A Vijayaraghavan  Nemam  നേമം മോഡല്‍  യുഡിഎഫ് ശ്രമം  എ വിജയരാഘവന്‍  പി.എസ്.സി ഉദ്യോഗാര്‍ഥികള്‍
നേമം മോഡല്‍ ആവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമം: എ വിജയരാഘവന്‍
author img

By

Published : Feb 17, 2021, 5:28 PM IST

വയനാട്: കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതിനാലാണ് ചർച്ച നടത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ വിജയരാഘവന്‍റെ പ്രതികരണം. കേന്ദ്രത്തിലെ ഒഴിവുകൾ നികത്താത്തവരാണ് ബിജെപി. പി.എസ്.സി ലിസ്റ്റിന്‍റെ കാലാവധി ഒരു വർഷമായി കുറച്ചത് ഉമ്മൻ ചാണ്ടിയാണ്. പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമര പന്തലിന് അടുത്ത് പന്തൽ കെട്ടി തെരഞ്ഞെടുപ്പിന് മുൻപ് അക്രമ സംഭവങ്ങൾ ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. നേമം മോഡൽ വിപുലീകരിക്കാനുള്ള പദ്ധതി യു.ഡി.എഫ് ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

നേമം മോഡല്‍ ആവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമം: എ വിജയരാഘവന്‍

ബി.ജെ.പിയും യു.ഡി.എഫും പല മണ്ഡലങ്ങളിലും ധാരണയുണ്ടാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ എവിടെയും ബി.ജെ.പി വിരുദ്ധ പരാമർശമില്ലെന്നത് ഇതിന് തെളിവാണ്. ബി.ജെ.പി വോട്ടിനെ സ്വന്തം പെട്ടിയിലാക്കാൻ യു.ഡിഎഫ് ശ്രമിക്കുകയാണ്. കേരളത്തിൽ ബി.ജെ.പി മോഹങ്ങൾ സഫലമാകില്ല. കോൺഗ്രസ് ഉരുകിയില്ലാതാവുകയാണ്. അവരുടെ മുതിർന്ന നേതാക്കൾക്ക് പോലും കാലുമാറാൻ മടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ മതാധിഷ്ഠിത സഖ്യത്തെ മറയ്ക്കാൻ മറ്റു ചില മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കോൺഗ്രസുകാരെ ഒപ്പം നിർത്താൻ കെസി വേണുഗോപാൽ ആദ്യം ശ്രമിക്കട്ടെ എന്നും എ വിജയരാഘവൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.