വയനാട്: ദേശീയ പാത 766 ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ മന്ത്രി എകെ ശശീന്ദ്രന് തിരുത്തിയ കത്തയച്ചു. ബദൽ പാത വേണ്ടെന്നു പറഞ്ഞാണ് കത്തയച്ചിട്ടുള്ളത്. നേരത്തെ അയച്ച കത്തിൽ ദേശീയ പാതക്കു പകരം വള്ളുവാടി - ചിക്കബർഗി പാത വികസിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഇത് വിവാദമായതോടെയാണ് പുതിയ കത്തയച്ചത്. വിഷയത്തിൽ കേരളവും കർണ്ണാടകവും തമ്മിലുള്ള ചർച്ച വൈകുന്നതിൽ എംഎൽഎ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിഷയം പഠിക്കാൻ കേന്ദ്രം ഉപസമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ വേണ്ട പോലെ ഇടപെടുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.