വയനാട്: വയനാട്ടിലെ തവിഞ്ഞാലിൽ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്‍റെ പത്തുമാസം പ്രായമുള്ള പശുവാണ് ചത്തത്. സമീപത്ത് കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ച് വാക്കേറ്റമുണ്ടായി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ടടുത്ത വനത്തിൽ ഉള്ളതയാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ.
കടുവയുടെ ആക്രമണത്തില്‍ പശു ചത്തു; നഷ്ടപരിഹാരത്തെ ചൊല്ലി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം - വയനാട്
വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്‍റെ പത്തുമാസം പ്രായമുള്ള പശുവാണ് ചത്തത്. കടുവ തൊട്ടടുത്ത വനത്തിൽ ഉള്ളതായാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ