വയനാട്: വയനാട് ജില്ലയിൽ വ്യാഴാഴ്ച മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകൾ പൂർണമായും അടച്ചിടാൻ തീരുമാനമായി. ഇവിടെ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള എല്ലാ കടകളും അടക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഹോം ഡെലിവറി സംവിധാനത്തിലൂടെ സാധനങ്ങൾ എത്തിച്ച് നല്കാനുള്ള സംവിധാനം ഒരുക്കും. ബാങ്ക്, ട്രഷറി എന്നിവക്ക് രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.
വയനാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാഭരണകൂടം - covid cases in wayanad
ജില്ലയിൽ കൊവിഡ് 19 കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കി