ETV Bharat / state

വയനാട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു - തളിമല വേങ്ങാതോട് പാത്തിപ്പുഴ

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഭിജിത്ത് അടക്കമുളളവര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്

വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു  The young man died after falling in the waterfall  വെള്ളച്ചാട്ടം  വയനാട്  വൈത്തിരി  തളിമല വേങ്ങാതോട് പാത്തിപ്പുഴ  വയനാട് വാര്‍ത്തകള്‍
വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു
author img

By

Published : Sep 8, 2022, 7:23 PM IST

Updated : Sep 8, 2022, 8:08 PM IST

വയനാട്: വൈത്തിരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്താണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. അഭിജിത്തിന്‍റെ സുഹൃത്ത് ശ്രീഹരിക്കാണ് പരിക്കേറ്റത്.

വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ഇന്ന്(സെപ്‌റ്റംബര്‍ 8) വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനാണ് അഭിജിത്ത് ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം തളിമല വേങ്ങാതോട് പാത്തിപ്പുഴ വെള്ളച്ചാട്ടത്തില്‍ എത്തിയത്. പുഴയില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ചാണ് സംഘം വെള്ളത്തില്‍ ഇറങ്ങിയത്.

എട്ട് കിലോമീറ്റര്‍ താഴ്‌ചയുള്ളതാണ് വെള്ളച്ചാട്ടം അതുകൊണ്ട് തന്നെ അപകട സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇത്തരത്തില്‍ നിയന്ത്രണങ്ങളുണ്ടായിട്ടും യുവാക്കള്‍ വനത്തിനുള്ളില്‍ എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്. ഇതിന് മുമ്പും വെള്ളച്ചാട്ടത്തില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു. പരിക്കേറ്റ ശ്രീഹരിയെ മേപ്പാടി വിംസ്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Sep 8, 2022, 8:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.