ETV Bharat / state

പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് ഇന്ന് തുടക്കം - rose festival

റോസ്, ഗ്ലാഡിയോലസ്, മാരിഗോൾഡ്, ടുലിപ് തുടങ്ങി വിവിധയിനം പുഷ്പങ്ങളുടെ പ്രദർശനവും വില്‍പ്പനയും മേളയുടെ ഭാഗമായി നടക്കും

പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള  വയനാട്  ടുലിപ്  മാരിഗോൾഡ്  ഗ്ലാഡിയോലസ്  റോസ്  കാർഷിക സർവകലാശാല  പുഷ്പോത്സവം  wayand news  flower featival  marigold  rose festival  wayand news
പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് നാളെ തുടക്കം
author img

By

Published : Jan 1, 2020, 3:05 AM IST

വയനാട്: കേരള കാർഷിക സർവകലാശാലയുടെ പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള ഇന്ന് ആരംഭിക്കും. ഇന്ന് വൈകിട്ട് അമ്പലവയലിൽ തുടങ്ങുന്ന മേള 12 ദിവസങ്ങളിലായാണ് നടക്കുക. ആറുവർഷം മുമ്പാണ് കാർഷിക സർവകലാശാല അമ്പലവയൽ ഗവേഷണ കേന്ദ്രം ആദ്യമായി പുഷ്പോത്സവം തുടങ്ങിയത്. എന്നാൽ പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം പുഷ്പോത്സവം നടത്തിയില്ല.

പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് ഇന്ന് തുടക്കം

റോസ്, ഗ്ലാഡിയോലസ്, മാരിഗോൾഡ്, ടുലിപ് തുടങ്ങി വിവിധയിനം പുഷ്പങ്ങളുടെ പ്രദർശനവും വില്പനയും മേളയിലുണ്ടാകും. ആയിരത്തിലേറെ ഇനങ്ങൾ ഉൾപ്പെടുന്ന റോസ് ഗാർഡൻ ആണ് മേളയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് വെർട്ടിക്കൽ ഗാർഡൻ്റെ വിവിധ മാതൃകകൾ ഒരുക്കും. അക്വേറിയം, കുട്ടികളുടെ പാർക്ക് എന്നിവയും ഒരുക്കുന്നുണ്ട്. ഓരോ ദിവസവും സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.