ETV Bharat / state

സ്വപ്‌ന സാക്ഷാത്‌കാരം; ബിന്ദു ഇനി പുതിയ വീട്ടിലേക്ക്... - kerala local news

ബിന്ദുവിന് നിര്‍മിച്ച വീട് കൈമാറി. കുഴിനിലത്ത് ഷീറ്റ് കൊണ്ട് മറച്ച വീട്ടിലായിരുന്നു ഇവരുടെ താമസം.

The house built was handed over to Bindu in wayanad  സ്വപ്‌ന സാക്ഷാത്ക്കാരം  ബിന്ദു ഇനി പുതിയ വീട്ടിലേക്ക്  ബിന്ദുവിന് നിര്‍മിച്ച വീട് കൈമാറി  കുഴിനിലം വയനാട്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  ഗതാഗത വകുപ്പ് മന്ത്രി  മന്ത്രി ആന്റണി രാജു  wayanad latest news  wayanad news  wayanad district news  kerala news  kerala news updates  kerala local news  ബിന്ദുവിന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി ആന്റണി രാജു നിര്‍വഹിക്കുന്നു
സ്വപ്‌ന സാക്ഷാത്‌കാരം; ബിന്ദു ഇനി പുതിയ വീട്ടിലേക്ക്...
author img

By

Published : Aug 12, 2022, 5:49 PM IST

വയനാട്: മാനന്തവാടി സ്വദേശിനിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിന്ദുവിന് ഇനി സമാധാനമായി അന്തിയുറങ്ങാം. നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്താല്‍ നിര്‍മിച്ച വീടിന്‍റെ താക്കോല്‍ വയനാട് കലക്‌ട്രേറ്റില്‍ നടന്ന വാഹനീയം പരാതി പരിഹാര അദാലത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ബിന്ദുവിന് കൈമാറി.

റോഡ് സേഫ്‌റ്റി വോളണ്ടിയര്‍ കൂടിയായ ബിന്ദുവിന് താമസിക്കാന്‍ അടച്ചുറപ്പുള്ള വീടില്ലെന്ന് മനസിലാക്കിയ റോഡ് സേഫ്റ്റി വോളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സഹായ ഹസ്‌തവുമായി രംഗത്തിറങ്ങുകയായിരുന്നു. 2021 ഓഗസ്റ്റ് ഒന്നിനാണ് കുഴിനിലത്ത് ബിന്ദുവിനുള്ള വീടിന്‍റെ നിര്‍മാണം ആരംഭിച്ചത്. ആറ് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ബിന്ദുവിന്‍റെ ഭര്‍ത്താവും അമ്മയും നേരത്തെ മരിച്ചിരുന്നു. ഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് ചേക്കേറുമ്പോള്‍ തനിക്ക് കിടപ്പാടം ലഭിക്കാന്‍ സഹായവുമായെത്തിയ എല്ലാവര്‍ക്കും ബിന്ദു നന്ദി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.