ETV Bharat / state

മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാതാവിന്‍റെ സംസ്കാര ചടങ്ങ് പൂർത്തിയായി

വൈകിട്ട് മൂന്ന് മണിയോടെയാണ് മാതാവിന്‍റെ സംസ്കാര ചടങ്ങുകൾക്കായി മുട്ടിൽ മരംമുറി കേസിലെ പ്രതികളെ വയനാട്ടിലെ വാഴവറ്റയിലെ വീട്ടിലെത്തിച്ചത്.

The funeral of the mother of the culprits  Muttil tree cutting case  മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍  വയനാട് വാര്‍ത്ത  wayanad news  ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  Bathery First Class Judicial Magistrate Court  ജയില്‍ സൂപ്രണ്ട്
മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാതാവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
author img

By

Published : Jul 30, 2021, 7:29 PM IST

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാതാവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വൈകിട്ട് മൂന്ന് മണിയോടെ വാഴവറ്റയിലെ വീട്ടിലെത്തിച്ച പ്രതികളെ, ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി അഞ്ച് മണിയോടെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

ചടങ്ങിലെത്തിയത് കോടതി ഉത്തരവില്‍

ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ഈ ചടങ്ങിനെത്തിച്ചത്. പൊലീസ് സാന്നിധ്യത്തില്‍ സ്ഥലത്തെത്തിച്ച പ്രതികള്‍ക്ക് വൈകിട്ട് ആറു മണി വരെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചിരുന്നു.

പിടിയിലായത് വയനാട്ടിലേക്കുള്ള യാത്രാമധ്യേ

ചടങ്ങ് ഒരു മണിക്കൂര്‍ നേരത്തേ പൂര്‍ത്തിയാക്കിയതാനാല്‍ അഞ്ച് മണിയ്ക്ക് ജയിലി ലെത്തിക്കുകയായിരുന്നു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മാതാവ് മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ ജൂലൈ 28 ബുധനാഴ്ച അറസറ്റുചെയ്തത്.

കോടതിയില്‍ നാടകീയ രംഗങ്ങള്‍

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ വിനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് പ്രതികളെ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോള്‍ പൊലീസ് ഒപ്പമുണ്ടാകരുതെന്ന പ്രതികളുടെ നിലപാട് കോടതിയിൽ വാക്കുതർക്കത്തിന് വഴിവച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൊലീസും കോടതിയും തയാറായില്ല.

ALSO READ: മുട്ടില്‍ മരം മുറികേസ്: അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.