ETV Bharat / state

തേക്ക് നടാന്‍ വനനശീകരണം; വര്‍ക്ക് പ്ലാന്‍ അനുസരിച്ചെന്ന് വനം വകുപ്പ് - വനംവകുപ്പ്

മാനന്തവാടി-മൈസൂർ പാതയിലെ ജൈവസമ്പന്നമായ 97 ഏക്കർ കാടാണ് വെട്ടിമാറ്റുക.

വനംവകുപ്പ്
author img

By

Published : Sep 27, 2019, 4:41 PM IST

Updated : Sep 27, 2019, 5:10 PM IST

വയനാട്: മാനന്തവാടിയിൽ ഏക്കർ കണക്കിന് സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും ഉൾപ്പെടുന്ന 97 ഏക്കർ കാടാണ് തേക്ക് പ്ലാന്‍റേഷനായി വെട്ടിനശിപ്പിക്കുന്നത്. 1958ല്‍ തേക്ക് പ്ലാന്‍റേഷനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് പ്രദേശത്ത് വളര്‍ന്ന സ്വാഭാവിക വനം വെട്ടിമാറ്റി വീണ്ടും തേക്ക് നടാനാണ് വനം വകുപ്പിന്‍റെ പദ്ധതി.

മരം വെട്ടുന്നത് പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്ന വര്‍ക് പ്ലാന്‍ അനുസരിച്ചാണെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ഈ വര്‍ഷം തന്നെ മരങ്ങള്‍ മുറിച്ചു മാറ്റും. 2021-22 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തേക്കിന്‍ തൈകളുടെ നടീല്‍ പൂര്‍ത്തീകരിക്കണമെന്നും കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫിന്‍റെ ഉത്തരവില്‍ പറയുന്നു.

തേക്ക് നടാന്‍ വനനശീകരണം; വര്‍ക്ക് പ്ലാന്‍ അനുസരിച്ചെന്ന് വനം വകുപ്പ്

മാനന്തവാടി-മൈസൂർ പാതയിലാണ് ജൈവ വൈവിധ്യ സമ്പന്നമായ ഈ വനം. പശ്ചിമഘട്ടത്തിലെ തനതുമരങ്ങളും, ഔഷധ സസ്യങ്ങളും, നീർച്ചാലുകളും, ചതുപ്പുകളുമെല്ലാം നിറഞ്ഞ കാടിനെ ആശ്രയിച്ചാണ് പ്രദേശത്തെ കുടിവെള്ള സ്രോതസുകളുടെ നിലനിൽപ്പുതന്നെ. 1958ൽ പ്ലാന്‍റേഷൻ തുടങ്ങിയപ്പോൾ വറ്റിവരണ്ട നീർച്ചാലുകളും ചതുപ്പുകളും സ്വാഭാവിക മരങ്ങൾ വളർന്നതിനുശേഷമാണ് പുനരുജ്ജീവിച്ചത്.

Intro:വയനാട്ടിലെ മാനന്തവാടിയിൽ ഏക്കർ കണക്കിന് സ്വാഭാവിക വനം വെട്ടി മാറ്റി വനംവകുപ്പ് തേക്ക് നടാൻ ഒരുങ്ങുന്നു .മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും ഉൾപ്പെടുന്ന 97 ഏക്കർ കാടാണ് വനം വകുപ്പ് വെട്ടിമാറ്റാൻ ഒരുങ്ങുന്നത്Body:മാനന്തവാടി -മൈസൂർ പാതയിലാണ് ജൈവ വൈവിധ്യ സമ്പന്നമായ ഈ കാട്. 1958ൽ വനംവകുപ്പ് ഇവിടെ തേക്ക് plantation തുടങ്ങിയിരുന്നു .എന്നാൽ plantation പരാജയം ആവുകയും ഇവിടെ സ്വാഭാവിക വനം ഉണ്ടാവുകയും ചെയ്തു ' പശ്ചിമഘട്ടത്തിലെ തനതുമരങ്ങളും ,ഔഷധ സസ്യങ്ങളും, നീർച്ചാലുകളും, ചതുപ്പുകളുമെല്ലാം നിറഞ്ഞതാണ് കാട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുടെ നിലനിൽപ്പുതന്നെ ഇതിനെആണ് ആശ്രയിക്കുന്നത് .58ൽ plantation തുടങ്ങിയപ്പോൾ വറ്റിവരണ്ട നീർച്ചാലുകളും ചതുപ്പുകളും സ്വാഭാവിക മരങ്ങൾ വളർന്നതിനുശേഷമാണ് പുനരുജ്ജീവിച്ചത്. ഈ സാമ്പത്തികവർഷം ഇവിടത്തെ മരങ്ങൾ എല്ലാം വെട്ടിമാറ്റി 2021 -22 സാമ്പത്തിക വർഷത്തിൽ പുതിയ തേക്കുതൈകൾ നടണമെന്നാണ് കണ്ണൂർ
സർക്കിൾ CCF ൻ്റെ ഉത്തരവ്
By te 'CK ശങ്കരൻ
തിരുനെല്ലി BM C കൺവീനർConclusion:വർക്കിംഗ് പ്ലാൻ അനുസരിച്ചാണ് മരങ്ങൾ മുറിച്ചുമാറ്റി പുതിയ തേക്കിൻ തൈകൾ നടുന്നതെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം
Last Updated : Sep 27, 2019, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.