വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ കൃഷി ചെയ്‌ത മരച്ചീനി മുഴുവൻ ഹോർട്ടികോർപ്പിന് നൽകി പുൽപ്പള്ളിയിലെ കർഷകൻ. കവളക്കാട്ടിലെ റോയ് ആന്‍റണിയാണ് പത്ത് ടൺ മരച്ചീനി ഹോർട്ടികോർപ്പിന് നൽകിയത്. രണ്ടര ഏക്കറിൽ വിളയിച്ചെടുത്ത മരച്ചീനിയ്‌ക്ക് ഹോർട്ടികോർപ്പ് നൽകുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് റോയിയുടെ തീരുമാനം.
കൃഷിമന്ത്രിയുടെ കൂടി നിർദേശമനുസരിച്ചാണ് റോയ് മരച്ചീനി ഹോർട്ടികോർപ്പിന് കൈമാറിയത്. ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിൽ നേരിട്ടെത്തിയാണ് മരച്ചീനി വാങ്ങിയത്. ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും മരച്ചീനിഭക്ഷ്യ കിറ്റുകളിൽ ഉൾപ്പെടുത്താനും സമൂഹ അടുക്കളകളിലേക്കും നൽകും. പരമ്പരാഗത കർഷകനായ റോയ് പുതിയിനം കാപ്പിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.