വയനാട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെംഗളൂരൂവില്‍ നിന്ന് ജൂൺ 28ന് എത്തിയ പടിഞ്ഞാറെത്തറ സ്വദേശിയായ 29 കാരൻ, തമിഴ്‌നാട്ടില്‍ നിന്നും ജൂൺ 19ന് എത്തിയ കൽപ്പറ്റ സ്വദേശികളായ ഒരേ വീട്ടിലെ 35 കാരനും 30 കാരിയും, തമിഴ്‌നാട്ടില്‍ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 34 കാരൻ, ഷാർജയിൽ നിന്ന് ജൂൺ 19ന് എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരൻ, ജൂൺ 28ന് ബെംഗളൂരൂവില്‍ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 45കാരൻ എന്നിവർക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ആറ് പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. നിലവിൽ 33 പേരാണ് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.