വയനാട്: റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും എത്തിച്ച് 40കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വയനാട്ടിൽ ആറ് പേർ അറസ്റ്റിൽ. സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
2019ൽ ഫെബ്രുവരി, മാർച്ച്, ജൂലായ്, നവംബർ മാസങ്ങളിൽ തൃശ്ശ്‌ലേരി മജിസ്‌ട്രേറ്റ് കവലയിലെ റിസോർട്ടിൽ വെച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്സിൽ വെച്ചും കാട്ടികുളത്തെ ഓട്ടോ ഡ്രൈവർ ആയ നൗഫലും (25) മറ്റ് അഞ്ച് പേരും ചേർന്ന് പല ദിവസങ്ങളിലായി തന്നെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് തിരുനെല്ലി പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഓട്ടോ ഡ്രൈവർ എടയൂർകുന്ന് മഞ്ഞക്കര നൗഫലിനെ കൂടാതെ എടവക പീച്ചംങ്കോട് പറമ്പത്ത് ജാസിർ (30), പുൽപ്പള്ളി ഭുദാനം ഷെഡ് ഏറത്ത് ജിജോ (38), പുൽപ്പള്ളി പാക്കം കണി കുടിയിൽ രാഹുൽ (28), മാനന്തവാടി കോട്ടകുന്ന് കീപ്പറത്ത് അമ്മദ് (60), തോൽപ്പെട്ടി നരിക്കൽ തെളിസ്സേരി സുബ്രമണ്യൻ (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാനന്തവാടി, തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
റിസോർട്ട് ഉടമ ഉൾപ്പെടെ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി ഇത് സംബദ്ധിച്ച് പരാതി നൽകിയത്.