വയനാട്: പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ ഭൂമി ഉപേക്ഷിക്കേണ്ടി വന്നത് കൊണ്ടാണ് പുനരധിവാസം നീളുന്നത്.
പുത്തുമലക്കടുത്ത് തന്നെ കള്ളാടിയിലാണ് പുനരധിവാസത്തിന് നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഡിസംബർ ഇരുപത്തിനാലിന് ഇവിടെ തറക്കല്ലിടാൻ നിശ്ചയിച്ചതുമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. പുതിയ സ്ഥലത്ത് എത്രയും പെട്ടെന്ന് നിർമാണപ്രവർത്തനങ്ങള്‍ തുടങ്ങാനാണ് ശ്രമമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 60 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.