ETV Bharat / state

രാജ്യത്ത് മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കുന്നത് ബിജെപിയും ആര്‍എസ്എസും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും ആഭ്യന്തതരമന്ത്രിയുമടക്കമുള്ള നേതാക്കള്‍ മോശമായ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണെന്നും രാഹുല്‍ ഗാന്ധി

rahul gandhi on bjp  Rahul Gandhi  BJP  RSS  Congress  രാഹുല്‍ ഗാന്ധി  ആര്‍എസ്എസ്  ബിജെപി
രാജ്യത്ത് മതത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കുന്നത് ബിജെപിയും ആര്‍എസ്എസും; രാഹുല്‍ ഗാന്ധി
author img

By

Published : Jul 1, 2022, 5:37 PM IST

Updated : Jul 1, 2022, 7:21 PM IST

വയനാട്: രാജ്യത്ത് ആര്‍എസ്എസും ബിജെപിയും വെറുപ്പിന്‍റെ അന്തരീക്ഷം ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള നേതാക്കള്‍ മോശമായ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ്. മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു

ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എതിരാണ്. ഇതാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് ദുരവ്യാപകമായി വലിയ ദുരന്തമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. കോണ്‍ഗ്രസ്, ജനങ്ങള്‍ക്കും മതവിഭാഗങ്ങക്കിടയില്‍ സ്‌നേഹത്തിന്‍റെ പാലമുണ്ടാക്കുകയാണ് ചെയ്‌തത്.

ഇപ്പോള്‍ നടക്കുന്ന വെറുപ്പിന്‍റെ രാഷ്‌ട്രീയം കോണ്‍ഗ്രസിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Also Read 'അവര്‍ കുട്ടികളാണ് ദേഷ്യമില്ല, ഇത് ജനങ്ങളുടെ ഓഫിസ്, അക്രമം ഒന്നിനും പരിഹാരമല്ല': രാഹുല്‍ ഗാന്ധി

Last Updated : Jul 1, 2022, 7:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.