വടംവലികൾക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ജനവിധി തേടുമെന്ന വാർത്ത വൻ ആവേശത്തോടെയാണ് തെന്നിന്ത്യ കേട്ടത്. അതൃപ്തിയുടെ ഗ്രൂപ്പ് കളികൾക്ക് അന്ത്യം കുറിച്ച് ടി.സിദ്ദിഖിനെ മാറ്റി രാഹുൽ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിന് നൽകുന്ന ഉത്തേജനം കുറച്ചൊന്നുമല്ല. രാഹുൽ വയനാടൻ ചുരം കയറുമ്പോൾ അലയൊലി കേരള അതിർത്തിയും പിന്നിട്ട് തമിഴകത്തും കര്‍ണ്ണാടകയിലും പോണ്ടിച്ചേരിയിലുംവരെ പ്രകമ്പനം കൊള്ളുമെന്നതാണ് മറ്റൊരു വസ്തുത.
ഉമ്മന്‍ ചാണ്ടിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുണ്ടെന്ന വാർത്ത ആദ്യമായി കേരളത്തോട് പങ്കുവച്ചത്. ഐ ഗ്രൂപ്പിനെ വെട്ടി ടി.സിദ്ദിഖിനായി വയനാട് സ്വന്തമാക്കിയ ഉമ്മന്‍ ചാണ്ടി തന്നെയാണ് ആ സീറ്റ് ഇപ്പോള്‍ രാഹുലിനായി വിട്ടുകൊടുക്കുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി വയനാട് മാറുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇനി ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലെ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ മുന്നിലുണ്ടാകുമെന്ന് സിദ്ദിഖും വെളിപ്പെടുത്തി. രാഹുലിന്‍റെവരവോടെ ഇനി കേരളത്തില്‍ കളി മാറുമെന്ന് ഉറപ്പാണ്.
രാഹുൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടിയും രാഹുലിന്‍റെസ്ഥാനാർഥിത്വം കേരളത്തിനുള്ള അംഗീകാരമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും പ്രതികരിച്ചു. രാഹുലിന്‍റെസാന്നിധ്യം കേരളത്തിന് ആവേശം കൂട്ടുമെന്ന് ശശി തരൂ എം.പി അറിയിച്ചു. വാർത്ത സന്തോഷകരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും.
അതേസമയം ആരോട് മത്സരിക്കാനാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതെന്ന്രാഹുൽ വ്യക്തമാക്കണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മത്സരം എന്ത് സന്ദേശമാണ് നൽകുന്നതെന്ന കാര്യം പ്രധാനമാണ്. കേരളത്തിലെഇടതുപക്ഷത്തോട് രാഹുൽ മത്സരിക്കുന്നകത് നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഉചിതമാണോ എന്ന് കോൺഗ്രസ് ആലോചിക്കണമെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് ദേശീയധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസിന്‍റെആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടതുമുന്നണി രാഹുലിന്‍റെസ്ഥാനാർഥിത്വത്തിൽ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.
അമേഠിയിൽ മത്സരിച്ചാൽ തോൽക്കുമെന്ന ഭീതിയാണ് വയനാട്ടിൽ വരാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് പ്രവർത്തകർ കൂടുതൽ ആവേശത്തോടെ വയനാട്ടിൽ പ്രവർത്തിക്കും.യുപിയിൽ മത്സരിച്ചപ്പോൾ രാഹുലിന് തരംഗം സൃഷ്ടിക്കാൻ സാധിക്കാത്തത് പോലെ ഇവിടെയും തരംഗം ഉണ്ടാകില്ലെന്നും ഇതൊന്നും എൽഡിഎഫിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. ഏതായാലും രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
എൽഡിഎഫിനെ കൂടാതെ ബിജെപി നേതാക്കളും രാഹുലിന്‍റെ വയനാട്ടിലേക്കുള്ള വരവിനെ വിമർശിച്ചിട്ടുണ്ട്. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ നേരിടാൻ ഭയക്കുന്നതു കൊണ്ടാണ് രാഹുൽ കേരളത്തിലേക്കെത്തുന്നതെന്ന് ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാർഥി കുമ്മനം രാജശേഖരൻ അറിയിച്ചു.ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതിനാലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പി എസ് ശ്രീധരന്‍പിള്ള.
കെപിസിസി നിർദ്ദേശപ്രകാരമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നാണ് റിപ്പോർട്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീറാണ് വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥി