കൽപ്പറ്റ: മൊത്ത വ്യാപാരികൾ കുരുമുളക് വാങ്ങാൻ തയ്യാറാകാത്തത് കൊണ്ട് സംസ്ഥാനത്ത് ചെറുകിട കുരുമുളക് കച്ചവടക്കാർ പ്രതിസന്ധിയിൽ. കുരുമുളകിന് വിലയിടിഞ്ഞതും കച്ചവടക്കാർക്ക് ഇരുട്ടടിയായി.
കുരുമുളക് വിലയിടിവ്; കച്ചവടക്കാർ പ്രതിസന്ധിയിൽ - കുരുമുളക് വിലയിടിവ്
തറവില 500 രൂപയാക്കണമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആവശ്യം
pepper
കൽപ്പറ്റ: മൊത്ത വ്യാപാരികൾ കുരുമുളക് വാങ്ങാൻ തയ്യാറാകാത്തത് കൊണ്ട് സംസ്ഥാനത്ത് ചെറുകിട കുരുമുളക് കച്ചവടക്കാർ പ്രതിസന്ധിയിൽ. കുരുമുളകിന് വിലയിടിഞ്ഞതും കച്ചവടക്കാർക്ക് ഇരുട്ടടിയായി.
Intro:മൊത്ത വ്യാപാരികൾ കുരുമുളക് വാങ്ങാൻ തയ്യാറാകാത്തതു കൊണ്ട് സംസ്ഥാനത്ത് ചെറുകിട കുരുമുളക് കച്ചവടക്കാർ പ്രതിസന്ധിയിൽ. കുരുമുളകിന് വിലയിടിഞ്ഞതും കച്ചവടക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.Body:എട്ടുവർഷം മുൻപ് കിലോഗ്രാമിന് 730 രൂപ വരെ വില കിട്ടിയ കുരുമുളകിന് ഇപ്പോൾ 310 രൂപയാണ് ആഭ്യന്തര വിപണിയിലെ വില. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ കുരുമുളക് കിലോയ്ക്ക് 320 രൂപയ്ക്ക് മുംബൈയിലും, ചെന്നൈയിലും ലഭ്യമാണ്. അതു കൊണ്ടു തന്നെ നിലവാരം കൂടിയതാണെങ്കിലും കേരളത്തിൽ നിന്നുള്ള കുരുമുളക് സംഭരിക്കാൻ കൊച്ചിയിലെ വ്യാപാരികൾ തയ്യാറാകുന്നില്ല. കുരുമുളക് കച്ചവടത്തിൻ്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
by te-ജോസ്-കുരുമുളക് കച്ചവടക്കാരൻConclusion:ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും കുരുമുളകിന് തറവില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ കുരുമുളക് കച്ചവടം നഷ്ട വ്യവസായമായി ഉടൻ മാറുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.