ETV Bharat / state

കര്‍ണാടകയിലെ രോഗികൾക്ക് കടന്നുവരാം; ഇവിടെ ചികിത്സ നിഷേധിക്കില്ല - കബനി നദി

കർണാടക ഗ്രാമങ്ങളിലുള്ളവര്‍ക്ക് ചികിത്സക്ക് വേണ്ടി വയനാട്ടിലേക്ക് വരാന്‍ അനുമതി നല്‍കി വയനാട് ജില്ലാ ഭരണകൂടം.

wayanad medical treatment  patients from karnataka  കര്‍ണാടക രോഗി  ചികിത്സ അനുമതി  ജില്ലാ കലക്‌ടര്‍ അദീല അബ്ദുള്ള  വയനാട് ജില്ലാ ഭരണകൂടം  കര്‍ണാടക ബൈരക്കുപ്പ  കബനി നദി  മാനന്തവാടി ജില്ലാശുപത്രി
കര്‍ണാടകയിലെ രോഗികൾക്ക് കടന്നുവരാം; ഇവിടെ ചികിത്സ നിഷേധിക്കില്ല
author img

By

Published : Apr 7, 2020, 2:02 PM IST

വയനാട്: അതിർത്തി അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ കാസർകോട് ജില്ലയിലുള്ളവർ മരണമടയുമ്പോൾ കേരളാതിർത്തിയോട് ചേർന്ന കർണാടക ഗ്രാമങ്ങളിലുള്ളവര്‍ക്ക് ചികിത്സക്ക് വേണ്ടി വയനാട്ടിലേക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. കര്‍ണാടകയിലെ ബൈരക്കുപ്പയിലെ ജനങ്ങൾക്കാണ് ചികിത്സക്കായി വയനാട്ടിലേക്ക് വരാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കലക്‌ടര്‍ അദീല അബ്ദുള്ള ഉറപ്പുനല്‍കി.

കര്‍ണാടകയിലെ രോഗികൾക്ക് കടന്നുവരാം; ഇവിടെ ചികിത്സ നിഷേധിക്കില്ല

വയനാട്ടിലെ പെരിക്കല്ലൂർ കടവും കർണാടകയിലെ ബൈരക്കുപ്പയും കബനി നദിയുടെ അപ്പുറവും ഇപ്പുറവുമുള്ള ഗ്രാമങ്ങളാണ്. മാനന്തവാടി ജില്ലാശുപത്രിയെയും പുൽപ്പള്ളിയിലെ ആശുപത്രികളെയുമാണ് ഈ മേഖലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ബൈരക്കുപ്പയിൽ ചികിത്സാ സൗകര്യങ്ങൾ തീരെ കുറവാണ്. പുല്‍പ്പള്ളിയിലേക്കും മാനന്തവാടിയിലേക്കും 25 കിലോമീറ്ററോളം ദൂരമേ ബൈരക്കുപ്പയിൽ നിന്നുള്ളൂ. എന്നാൽ കർണാടകയിൽ ഏറ്റവുമടുത്ത ചികിത്സാകേന്ദ്രം 80 കിലോമീറ്ററോളം അപ്പുറത്തുള്ള മൈസൂരുവാണ്. അതുകൊണ്ടുതന്നെ ഇവര്‍ ചികിത്സക്കായി കേരളത്തിനെയാണ് ആശ്രയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.