വയനാട്: പ്രളയത്തിൽ വീട് തകർന്ന് വയനാട് സ്വദേശി തൂങ്ങി മരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനൽ (42)ആണ് പുരയിടത്തിലെ താൽക്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ചത്. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ സനലും കുടുംബവും താമസിച്ച വീട് തകർന്നിരുന്നു. വീട് തകർന്നതിൽ സർക്കാർ ധനസഹായങ്ങളൊന്നും സനലിന് ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് സനൽ ആത്‌മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
റവന്യൂ പുറമ്പോക്ക് ഭൂമിയിലായിരുന്നു സനൽ താമസിച്ചിരുന്നത്. പ്രളയബാധിതർക്കുള്ള അടിയന്തിര ധനസഹായമായ 10,000 രൂപ പോലും സനലിന് കിട്ടിയിട്ടില്ല. എന്നാൽ ഭൂമിക്ക് രേഖകൾ ഇല്ലാത്തതിനാലാണ് ലൈഫ് മിഷന്‍ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുതായതിരുന്നത് എന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. പ്രധാന മന്ത്രി ആവാസ് യോജന ഗുണഭോക്ത ലിസ്റ്റിൽ ആ വാർഡിലെ ഒന്നാമത്തെ ആളാണ് മരിച്ച സനൽ. റവന്യു വകുപ്പ് നടത്തിയ സർവ്വേയിൽ സനിൽ നാല് ലക്ഷം രൂപക്ക് അർഹനാണെന്നു കണ്ടെത്തിയിരുന്നു. ആ ലിസ്റ്റിലും ഇയാൾ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.