വയനാട്: വ്യാജ ഏറ്റുമുട്ടലിൽ മരിച്ച നക്‌സല്‍ വര്‍ഗീസിന്‍റെ കുടുംബത്തിന് നിയമ പോരാട്ടത്തിലൂടെ ലഭിച്ച നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ ഉപയോഗിക്കുമെന്ന് കുടുംബാംഗങ്ങളും സിപിഐ (എംഎല്‍, റെഡ്ഫ്ലാഗ്) ഭാരവാഹികളും പറഞ്ഞു. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്‍റെ കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനായി വരും ദിവസങ്ങളില്‍ കൂടിയാലോചനകള്‍ നടത്തും.
വര്‍ഗീസ് മുന്നോട്ടു വെച്ച ആശയങ്ങൾ യാഥാർഥ്യമാക്കാനാകും തുക വിനിയോഗിക്കുക. വര്‍ഗീസിന്‍റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം നീണ്ട നാളത്തെ പോരാട്ടങ്ങളുടെ വിജയമാണ്. പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഒരാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യയില്‍ ആദ്യത്തേതാണ് എന്നും റെഡ്ഫ്ലാഗ് കേന്ദ്ര സെക്രട്ടറി എം.എസ് ജയകുമാര്‍ പറഞ്ഞു.