ETV Bharat / state

മുത്തങ്ങ വെടിവെപ്പ്; കെ.കെ സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധി

വയനാട് ഡയറ്റ് മുന്‍ സീനിയർ അധ്യാപകനായ കെ.കെ സുരേന്ദ്രനെ കേസില്‍ ഗൂഡാലോചനകുറ്റം ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തത്.

മുത്തങ്ങ വെടിവെപ്പ്  മുത്തങ്ങ ഭൂസമരം  കെ കെ സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം  സുൽത്താൻ ബത്തേരി സബ് കോടതി  muthanga incident  muthanga firing incident  wayanad latest news  wayanad
മുത്തങ്ങ വെടിവെപ്പ്; കെ കെ സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധി
author img

By

Published : Jan 13, 2021, 5:01 PM IST

വയനാട്: മുത്തങ്ങ വെടിവെപ്പുകേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത് മര്‍ദിച്ച കെ.കെ സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ സുൽത്താൻ ബത്തേരി സബ് കോടതിയുടെ ഉത്തരവ്. ഡയറ്റ് മുന്‍ സീനിയർ അധ്യാപകനായ സുരേന്ദ്രനെ കേസില്‍ ഗൂഡാലോചനകുറ്റം ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തത്.

2003 ഫെബ്രുവരി 22 നാണ് കെ.കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫ്രെബുവരി 24 മുതൽ കണ്ണൂർ ജയിലിൽ റിമാൻഡിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് മർദനത്തിൽ കർണപുടം പൊട്ടിയതായി വ്യക്തമായത്. സർക്കാരിൽ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് 2004 ലാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.