വയനാട്: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിൽ ആറു വർഷം മുൻപ് തുടങ്ങിയ ട്രൈബൽ ഹോസ്റ്റലിന്‍റെ പണി പൂർത്തിയാകാതെ ഇഴയുന്നു. സ്കൂൾ തുറന്നാൽ ആദിവാസി വിഭാഗത്തിൽ ഉള്ള വിദ്യാർഥികളുടെ താമസം ഇക്കൊല്ലവും അവതാളത്തിലാകും എന്നാണ് ആശങ്ക. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 2014ലാണ് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റലിന്‍റെ പണി തുടങ്ങിയത്. കഴിഞ്ഞ വർഷം മാർച്ച് 31ന് മുൻപെങ്കിലും പണി പൂർത്തിയാക്കാനായിരുന്നു നിർദേശം. മാസംതോറും 25,000 രൂപ നൽകി മുള്ളൻകൊല്ലിയിലുള്ള പഴയ സിനിമ തിയേറ്ററിൽ ആണ് കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖലയിലെ ആദിവാസി വിഭാഗത്തിൽ ഉള്ള വിദ്യാർഥികളെ പാർപ്പിച്ചിരുന്നത്. ഇവിടെയാകട്ടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. 86 വിദ്യാർഥികളെയും 20 ജോലിക്കാരെയും പാർപ്പിക്കാൻ ഉദ്ദേശിച്ചാണ് ഹോസ്റ്റൽ നിർമിക്കുന്നത്. രണ്ടു നിലകളിലായി പഠനമുറി, ഊണുമുറി, ഡോർമെറ്ററി തുടങ്ങിയവ കെട്ടിടത്തിൽ ഉണ്ടാകും.
മുള്ളൻകൊല്ലി ട്രൈബൽ ഹോസ്റ്റല്‍ നിർമാണം സ്തംഭിച്ച നിലയില്‍ - വയനാട്
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 2014ലാണ് പെരിക്കല്ലൂരിൽ ട്രൈബൽ ഹോസ്റ്റലിന്‍റെ നിര്‍മാണം ആരംഭിച്ചത്