ETV Bharat / state

നിർമാണ മേഖലയിലെ തൊഴിലില്ലായ്‌മക്ക് പരിഹാരമായി എംആർസി ലേബർ ആപ്പ്

കമ്പളക്കാട് സ്വദേശി സി.എ നിസാറും സുഹൃത്തുക്കളുമാണ് ആപ്പ് നിർമിച്ചത്. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വിദഗ്‌ധരായ തൊഴിലാളികളുടെ സേവനവും വിശ്വസനീയവും മിതമായ കൂലി നിരക്കിലും ജോലിക്കാരെ ലഭിക്കുമെന്നതുമാണ് പ്രധാന ആകർഷണം

mrc labour app  mrc labour app made in wayanad  wayanad labour app  എംആർസി ലേബർ ആപ്പ്  നിർമാണ മേഖല  വയനാട്
നിർമാണ മേഖലയിൽ തൊഴിലില്ലായ്‌മക്ക് പരിഹാരമായി എംആർസി ലേബർ ആപ്പ്
author img

By

Published : Jan 13, 2021, 1:35 PM IST

Updated : Jan 13, 2021, 2:25 PM IST

വയനാട്: നിർമാണ മേഖലയിൽ സാധാരണക്കാർക്ക് ഏറെ ഉപയോഗപ്രദമാകുന്ന എംആർസി ലേബർ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. കമ്പളക്കാട് സ്വദേശി സി.എ നിസാറും സുഹൃത്തുക്കളുമാണ് ഈ ആപ്പ് നിർമിച്ചത്. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വിദഗ്‌ധരായ തൊഴിലാളികളുടെ സേവനവും വിശ്വസനീയവും മിതമായ കൂലി നിരക്കിലും ജോലിക്കാരെ ലഭിക്കുമെന്നതുമാണ് പ്രധാന ആകർഷണം. ആവശ്യത്തിന് തൊഴിലാളികളെ ജോലിക്ക് ലഭിക്കാത്തതാണ് നിർമാണ മേഖലയിലെ വലിയ പ്രതിസന്ധികളിലൊന്ന്. ഈ സാഹചര്യത്തിലാണ് എംആർസി ലേബർ എന്ന ആപ്പ് ശ്രദ്ധേയമാകുന്നത്.

നിർമാണ മേഖലയിലെ തൊഴിലില്ലായ്‌മക്ക് പരിഹാരമായി എംആർസി ലേബർ ആപ്പ്

വിദഗ്‌ധരും വിശ്വസ്‌തരുമായ തൊഴിലാളികളെയും തൊഴിൽ കേന്ദ്രങ്ങളെയും കൂട്ടി യോജിപ്പിച്ച് തൊഴിൽ രംഗത്തെ അനാരോഗ്യ പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ് എംആർസി ലേബർ എന്ന ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിക്കിടെ കേരളത്തിലുടനീളമുള്ള വിവിധ നിർമാണ മേഖലകളിലെ വിദഗ്‌ധരായ തൊഴിലാളികൾ, ടെക്‌നീഷ്യൻ, ഡ്രൈവർ, വീട് വിൽപന, വീട് വാങ്ങൽ, വാടക വീടുകളുടെ കണ്ടെത്തൽ തുടങ്ങി ഉപഭോക്താവിന് വിശ്വസനീയമായും സൗജന്യമായും രജിസ്റ്റർ ചെയ്യാവുന്ന തരത്തിലാണ് ആപ്പിന്‍റെ നിർമാണം.

Last Updated : Jan 13, 2021, 2:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.