വയനാട്: കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന പത്താം വാർഡിൽ വാര്‍ഡില്‍ ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ഒരുകൂട്ടം വാനരന്മാർക്കാണ്. ഇവിടെ വാനര ശല്യത്തിന് പരിഹാരം ഉണ്ടാക്കുന്നവര്‍ക്കു മാത്രമാണ് വോട്ടെന്നും അല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും റസിഡന്‍റ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 152 വോട്ടര്‍മാര്‍ താമസിക്കുന്ന ഹരിതഗിരി റസിഡന്‍റ്സ് അസോസിയേഷനാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
പ്രദേശത്തെ കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കല്പറ്റ നഗരത്തില്‍ മുന്‍സിപ്പല്‍ ഓഫീസിനോട് ചേര്‍ന്ന ഭാഗത്താണ് കുരങ്ങുശല്യം ഏറ്റവും രൂക്ഷം. നഗരസഭയിൽ മാറിമാറി വന്ന ഭരണസമിതികളൊന്നും വാനര ശല്യം പരിഹരിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും വീടുകളില്‍ കയറി നാശ നഷ്‌ടമുണ്ടാക്കുകയും ചെയ്തിരുന്ന വാനരന്മാർ സ്‌ത്രീകളെയും കുട്ടികളെയും ആക്രമിക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ജനങ്ങള്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയത്.