വയനാട്: കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. വെള്ളിയാഴ്ച മുതൽ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിക്കും. ഇതിനാവശ്യമായ മരുന്ന് ആരോഗ്യ വിഭാഗം എത്തിച്ചതായും കലക്ടർ അറിയിച്ചു.
കുരങ്ങുകൾക്ക് ഭക്ഷണം നല്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഫൈൻ ഇടാക്കും. കുരങ്ങുപനിയുടെയും കോർണ ബാധയുടെയും സാഹചര്യം ഉണ്ടെകിലും വിനോദ സഞ്ചാരികൾക്ക് വിലക്കില്ല. എന്നാൽ വിദേശ വിനോദ സഞ്ചാരികൾ എത്തിയാൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും കലക്ടർ പറഞ്ഞു.