വയനാട്: വയനാട്ടിലെ പാക്കത്ത് പൊളിഞ്ഞുവീഴാറായ വീട്ടിൽ തനിച്ച് താമസിക്കുന്ന ഷാന്‍റിക്ക് വൈദ്യസഹായം നൽകാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് നടപടി. വയനാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ഷാന്‍റിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. വീട്ടിലെത്തിയായിരുന്നു പരിശോധന. മാനസികാരോഗ്യ വിഭാഗത്തിൽ നിന്നാണ് സംഘമെത്തിയത്. സബ് കലക്ടറുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് സംഘത്തെ അയച്ചത്.
മെഡിക്കൽ സംഘം രണ്ടുദിവസത്തിനകം കലക്ടർക്ക് റിപ്പോർട്ട് നൽകും. ഷാന്‍റിക്ക് അടുത്തദിവസം മുതൽ റേഷൻ വിഹിതം നൽകി തുടങ്ങും. പുൽപ്പള്ളി വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് നടപടി.