ETV Bharat / state

വയനാട്ടില്‍ മാവോയിസ്‌റ്റ് കീഴടങ്ങി ; പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചശേഷം ആദ്യം - കീഴടങ്ങല്‍-പുനരധിവാസ പദ്ധതി

ലിജേഷിന്‍റെ കീഴടങ്ങൽ മാവോയിസ്റ്റ് സിദ്ധാന്തത്തില്‍ ആകൃഷ്ടരായി സമൂഹത്തിന്‍റെ മുഖ്യധാര വിട്ടുപോയ നിരവധി ചെറുപ്പക്കാർക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രേരണയാകുമെന്ന് ഐ.ജി

Maoist surrender in Wayanad  വയനാട്ടില്‍ മാവോവാദി കീഴടങ്ങി  മാവോവാദി  Maoist  കീഴടങ്ങല്‍-പുനരധിവാസ പദ്ധതി  Surrender-Rehabilitation Project
വയനാട്ടില്‍ മാവോവാദി കീഴടങ്ങി; കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ആദ്യത്തെ കീഴടങ്ങൽ
author img

By

Published : Oct 26, 2021, 10:16 PM IST

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് കീഴടങ്ങി. 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യത്തെ സംഭവമാണിത്. സി.പി.ഐ(മാവോയിസ്റ്റ്) കബനി ദളത്തിലെ ഡെപ്യൂട്ടി കമാണ്ടന്‍റ് പുല്‍പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവാണ്(37) തിങ്കളാഴ്ച രാത്രി 10ന് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ മുമ്പാകെ ആയുധങ്ങളില്ലാതെ കീഴടങ്ങിയത്.

മാവോയിസ്റ്റ് സിദ്ധാന്തത്തിന്‍റെ നിഷ്‌ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്ന് ജില്ല പൊലീസ് ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തര മേഖല ഐ.ജി.അശോക് യാദവ് അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് മുഖ്യധാരയിലെത്താന്‍ തീരുമാനിച്ച ലിജേഷിനെ കേരള പൊലീസ് സ്വാഗതം ചെയ്യുന്നു.

ലിജേഷിന്‍റെ കീഴടങ്ങലിനെ വലിയ നേട്ടമായാണ് കേരള പൊലീസ് കാണുന്നത്. ലിജേഷിന്‍റെ കീഴടങ്ങൽ മാവോയിസ്‌റ്റ് സിദ്ധാന്തത്തില്‍ ആകൃഷ്ടരായി സമൂഹത്തിന്‍റെ മുഖ്യധാര വിട്ടുപോയ നിരവധി ചെറുപ്പക്കാർക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രേരണയാകുമെന്നും ഐ.ജി അറിയിച്ചു.

ജില്ല കലക്‌ടര്‍ ഉള്‍പ്പെടുന്ന സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായി രണ്ടുമാസത്തിനകം ലിജേഷിനുള്ള പുനരധിവാസ പാക്കേജില്‍ തീരുമാനം ഉണ്ടാകും. ലിജേഷിന്‍റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പോലീസ് ഉറപ്പുവരുത്തും. മാവോയിസ്റ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലിജേഷിനെതിരെ സംസ്ഥാനത്ത് കേസുകള്‍ ഉണ്ടെന്നും ഐ.ജി പറഞ്ഞു.

ഏഴു വര്‍ഷമായി ലിജേഷ് മാവോയിസ്റ്റ് കബനി ദളത്തിലെ അംഗം

പുല്‍പള്ളിയില്‍നിന്ന് പതിറ്റാണ്ടുകള്‍ മുമ്പ് കര്‍ണാടകയിലേക്ക് ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കര്‍ണാടകയിലെത്തിയ ലിജേഷ് ഏഴുവര്‍ഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. ഇവര്‍ കീഴടങ്ങിയിട്ടില്ല.

ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍നടപടികള്‍ റദ്ദ് ചെയ്യല്‍, പൊതുജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പടെ ലഭ്യമാക്കല്‍ എന്നിവയടക്കമുള്ള വ്യവസ്ഥകളുള്ളതാണ് കീഴടങ്ങല്‍-പുരനധിവാസ പദ്ധതി. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിസ് വയനാട് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതുഇടങ്ങളില്‍ പൊലീസ് നേരത്തേ പതിച്ചിരുന്നു.

മാവോയിസ്റ്റുകളിലെ കബനി ദളം കാഡറുകളെന്ന് പൊലീസ് കരുതുന്ന ബി.ജി.കൃഷ്ണമൂര്‍ത്തി, വിക്രം ഗൗഡ, സാവിത്രി, പ്രഭ, ലത, എ.എസ്.സുരേഷ്, സുന്ദരി, ജയണ്ണ, രമേശ്, ഷര്‍മിള, വനജാക്ഷി, രവി മുരുകേശ്, സി.പി.മൊയ്തീന്‍, സന്തോഷ്, സോമന്‍, ചന്ദ്രു, കവിത, കാര്‍ത്തിക്, ഉണ്ണിമായ, രാമു, രവീന്ദ്രന്‍, യോഗേഷ്, ജിഷ എന്നിവരുടെ ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതമായിരുന്നു നോട്ടിസ്.

വഴിതിരിച്ചുവിടപ്പെട്ട ചെറുപ്പക്കാരെയും മറ്റും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരികയും അവര്‍ക്ക് വിദ്യാഭ്യാസവും ധനസമ്പാദന മാര്‍ഗങ്ങളും ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് നോട്ടിസ്. ലിജേഷിന്‍റെ ചിത്രം ഉള്‍പ്പെടുന്നതല്ല വയനാട്ടില്‍ പതിച്ച നോട്ടിസ്.

കീഴടങ്ങുന്നയാള്‍ക്ക് ലഭിക്കുക അഞ്ചു ലക്ഷം രൂപ വരെ

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നത് അഞ്ചുലക്ഷം രൂപ വരെയാണ്. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും.

സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്‌പയെടുക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കും. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാത്ത പക്ഷം മൂന്നുവര്‍ഷം വരെ പരിശീലനകാലത്ത് മാസം 10,000 രൂപ വരെ അനുവദിക്കും.

ആയുധങ്ങള്‍ ഹാജരാക്കിയാല്‍ 35,000 രൂപ പാരിതോഷികം നല്‍കും. വീട്, വിദ്യാഭ്യാസം എന്നീ ചെലവുകൾക്ക് പ്രതിവര്‍ഷം 15,000 രൂപ വരെയും നിയമപ്രകാരമുള്ള വിവാഹത്തിന് കാല്‍ ലക്ഷം രൂപ വരെയും അനുവദിക്കും. നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികള്‍ മുഖേനയുള്ള തീര്‍പ്പ് എന്നിവയും പദ്ധതി വാഗ്‌ദാനങ്ങളാണ്.

ലഘുവായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളില്‍ മാത്രം ഉള്‍പ്പെട്ടവരാണ് കബനി ദളത്തിലെ മാവോയിസ്റ്റ് കാഡറുകളില്‍ പലരുമെന്നാണ് പൊലീസ് പറയുന്നത്. പദ്ധതി ഉപയോഗപ്പെടുത്തി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇവര്‍ക്ക് കഴിയും.

എന്നാല്‍ ദളത്തിന്‍റെ നേതൃനിരയിലുള്ള ചിലര്‍ വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരാണ്. ഇവരോടുള്ള ഭയമാണ് മാവോയിസ്റ്റ് ദളങ്ങളിലെ കീഴ്ത്തട്ടിലുള്ളവര്‍ കീഴടങ്ങുന്നതിന് മുഖ്യ തടസമെന്നാണ് പൊലീസ് അനുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.