ETV Bharat / state

കുർബാന നിർത്തിവച്ച് മാനന്തവാടി രൂപത - covid 19 news updates

കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇടവകകളില്‍ കുർബാന നിർത്തിവയ്ക്കുന്നതായി സർക്കുലർ പുറത്തിറക്കിയത്.

മാനന്തവാടി രൂപത  പള്ളികളില്‍ കുർബാന നിർത്തിവച്ചു  കേരള തമിഴ്നാട് സംസ്ഥാനങ്ങൾ  കൊവിഡ് 19 വാർത്ത  covid 19 news updates  holy mass stopped in mananthavadi diocese
വിശുദ്ധ കുർബാന നിർത്തിവച്ച് മാനന്തവാടി രൂപത
author img

By

Published : Mar 21, 2020, 12:26 PM IST

വയനാട്: കൊവിഡ് 19 വ്യാപനം തടയാൻ മാനന്തവാടി രൂപതയില്‍പ്പെട്ട കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇടവകകളിലും മറ്റ് സ്ഥാപനങ്ങളിലും ജനപങ്കാളിത്തത്തോടുള്ള കുർബാന നിർത്തിവച്ചു. ഞായറാഴ്ചയുൾപ്പെടെ കുർബാനയുണ്ടാവില്ല.

മാനന്തവാടി രൂപത  പള്ളികളില്‍ കുർബാന നിർത്തിവച്ചു  കേരള തമിഴ്നാട് സംസ്ഥാനങ്ങൾ  കൊവിഡ് 19 വാർത്ത  covid 19 news updates  holy mass stopped in mananthavadi diocese
വിശുദ്ധ കുർബാന നിർത്തിവച്ചതായുള്ള മാനന്തവാടി രൂപത ബിഷപ്പിന്‍റെ സർക്കുലർ

മാനന്തവാടി രൂപതാ മെത്രാൻ ബിഷപ്പ് ജോസ് പൊരുന്നേടമാണ് സർക്കുലർ പുറത്തിറക്കിയത്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ അദ്ദേഹം ജില്ല കലക്ടർക്ക് കൈമാറി. പത്തില്‍ കൂടുതല്‍ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം പരിഗണിച്ച് മാർച്ച് മാസത്തില്‍ നടത്തേണ്ട ഇടവക പൊതുയോഗങ്ങൾ ഏപ്രില്‍ രണ്ടാം പകുതിയിലേക്ക് മാറ്റിവയ്ക്കണമെന്നും വൈദികരെ അറിയിച്ചിട്ടുണ്ട്. പ്രാർഥനകളും അനുഷ്ഠാനങ്ങളും കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടത്തുമെന്നും സർക്കുലറില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.