ETV Bharat / state

വയനാടിന്‍റെ സുഗന്ധം കുപ്പിയില്‍ നിറച്ച് അയർലണ്ടിന്‍റെ "മഹാറാണി" - maharani liquor

പുൽപ്പള്ളിക്കടുത്ത് മുള്ളൻകൊല്ലിയിലെ വനമൂലിക സംഘത്തിൽ നിന്നും ജാതിപത്രി, കറുവപ്പട്ട, ഏലയ്ക്ക, കമ്പിളിനാരങ്ങയുടെ തൊലി എന്നിവ ശേഖരിച്ച് ഭാഗ്യ ലക്ഷ്മി " ജിന്ന്" ഉൽപാദിപ്പിച്ചു. ജിന്ന് പേരിട്ടപ്പോഴും മലയാളി ടച്ച്... "മഹാറാണി". അയർലണ്ടില്‍ മഹാറാണി ഹിറ്റായതോടെ ഭാഗ്യലക്ഷ്മിയുടെ വയനാടൻ കൂട്ടിന് വൻ ഡിമാൻഡ്.

അയർലാൻഡിൽ 'മഹാറാണി'  മഹാറാണി ജിന്ന്  വനമൂലിക സുഗന്ധ വ്യഞ്ജനങ്ങൾ  maharani liquor  wayanad vanamoolika
മഹാറാണി'
author img

By

Published : Jul 30, 2020, 4:38 PM IST

Updated : Aug 3, 2020, 5:22 PM IST

വയനാട്: വയനാടിന്‍റെ സുഗന്ധവ്യഞ്ജനം തേടി വിദേശികൾ കടല്‍ കടന്നെത്തിയത് കഥയല്ല, ഇന്ത്യയുടെ ചരിത്രമാണ്. ആ ചരിത്രം ആവർത്തിക്കുകയാണ്... അയർലൻഡില്‍ നിന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ ഭാഗ്യലക്ഷ്മിയും ഭർത്താവ് റോബർട്ടും സുഗന്ധ വ്യഞ്ജനങ്ങൾ തേടി വയനാട്ടിലെത്തി. കാലം കടന്നുപോയപ്പോൾ ഭാഗ്യലക്ഷ്മി സുഗന്ധ വ്യഞ്ജനം തേടിയെത്തിയത് ലഹരിയില്‍ നിറയുന്ന മണത്തിനും രുചിക്കും വേണ്ടിയാണ്. അയർലണ്ട് സ്വദേശിയായ ഭർത്താവിന്‍റെ ഡിസ്റ്റിലറിയില്‍ മദ്യം ഉല്‍പ്പാദിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഭാഗ്യലക്ഷ്മി വ്യത്യസ്തത തേടിയിരുന്നു. അങ്ങനെയാണ് സ്വന്തം നാട്ടിലെ വയനാടൻ രുചിയും മണവും മദ്യത്തിന് അനുയോജ്യമാകുമെന്ന ചിന്തയുണ്ടായത്. കൊല്ലം സ്വദേശിയാണ് ഭാഗ്യലക്ഷ്മി. വിവാഹിതയായി അയർലണ്ടില്‍ സ്ഥിരതാമസമാണ് ഇപ്പോൾ.

അയർലാൻഡിൽ 'മഹാറാണി'ക്ക് വയനാടിൻ സുഗന്ധം

വയനാടൻ സുഗന്ധം തേടിയെത്തിയ ഭാഗ്യ ലക്ഷ്മി ആദ്യം സമീപിച്ചത് വനമൂലിക സംഘത്തെയാണ്. പുൽപ്പള്ളിക്കടുത്ത് മുള്ളൻകൊല്ലിയിലെ വനമൂലിക സംഘത്തിൽ നിന്നും ജാതിപത്രി, കറുവപ്പട്ട, ഏലയ്ക്ക, കമ്പിളിനാരങ്ങയുടെ തൊലി എന്നിവ ശേഖരിച്ച് ഭാഗ്യ ലക്ഷ്മി " ജിന്ന്" ഉൽപാദിപ്പിച്ചു. ജിന്ന് പേരിട്ടപ്പോഴും മലയാളി ടച്ച്... "മഹാറാണി". അയർലണ്ടില്‍ മഹാറാണി ഹിറ്റായതോടെ ഭാഗ്യലക്ഷ്മിയുടെ വയനാടൻ കൂട്ടിന് വൻ ഡിമാൻഡ്. ആദ്യഘട്ടത്തിൽ 100 കിലോഗ്രാം സുഗന്ധ വ്യഞ്ജനങ്ങളാണ് അയർലണ്ടിലേക്ക് കൊണ്ടുപോയത്.

അടുത്ത ബാച്ച് മദ്യം ഉൽപാദിപ്പിക്കാൻ കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനമൂലിക സംഘം അധ്യക്ഷൻ പി.ജെ ചാക്കോച്ചൻ പറഞ്ഞു. ജൈവകൃഷി പ്രചാരണം, ഔഷധ സസ്യ സംരക്ഷണം, സുഗന്ധ വ്യഞ്ജന സംസ്‌കരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് 1991ൽ വനമൂലിക സംഘം പ്രവർത്തനം തുടങ്ങിയത്. സംഘത്തിൽ രജിസ്റ്റർ ചെയ്‌ത ജൈവകർഷകരിൽ നിന്ന് നേരിട്ടാണ് സുഗന്ധവ്യഞ്ജനങ്ങൾ സംഭരിച്ചത്. 450 കർഷകർ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ 375ഉം വനിതാ അംഗങ്ങളാണ്.

Last Updated : Aug 3, 2020, 5:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.