വയനാട്: മണ്ണിടിച്ചിലിനെ തുടര്‍ന്ന് കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരിയ-നിടുംപൊയിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിലച്ചു. ശക്തമായ മഴയും വനത്തിലെ ഉരുൾപൊട്ടലും കാരണം പലയിടത്തും മണ്ണിച്ചിലുണ്ടായിട്ടുണ്ട്. പേരിയ ചുരത്തില്‍ ഗതാഗതം തടസപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മാനന്തവാടി പൊലീസ് അറിയിച്ചു.
നിലവില്‍ യാത്ര വാഹനങ്ങള്‍ മുഴുവന്‍ പാല്‍ച്ചുരം വഴിയാണ് പോകുന്നത്. ഇതേ മാര്‍ഗം ഭാരമേറിയ വാഹനങ്ങള്‍ കൂടി കടന്നു പോയാല്‍ പാല്‍ച്ചുരത്തില്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് താത്‌ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പേരിയ ചുരം ഗതാഗത യോഗ്യമായാല്‍ നിയന്ത്രണം പിന്‍വലിച്ചേക്കും.
Also read: ശമിക്കാതെ പേമാരി: 49 ദുരിതാശ്വാസ ക്യാമ്പുകള്‍, 757 പേരെ മാറ്റിപാർപ്പിച്ചു