ETV Bharat / state

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലടക്കം യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നുവെന്ന് കെ. സുരേന്ദ്രൻ - വയനാട് രാഹുൽ ഗാന്ധി

ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്‍റെ ബന്ധം രാഹുൽഗാന്ധി തുറന്ന് പറയണമെന്നും ഇത് ദേശീയ നേതൃത്വം അറിഞ്ഞു കൊണ്ടാണോ എന്ന് വിശദീകരിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

k surendran press meet  jamathe islami  congress welfaire party  രാഹുൽ ഗാന്ധി  വയനാട്  വയനാട് രാഹുൽ ഗാന്ധി  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലടക്കം യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നുവെന്ന് കെ. സുരേന്ദ്രൻ
author img

By

Published : Dec 4, 2020, 6:18 PM IST

Updated : Dec 4, 2020, 7:18 PM IST

വയനാട്: രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അടക്കം യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാട് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ വെൽഫെയർ പാർട്ടി കോൺഗ്രസിനായി വോട്ട് പിടിക്കുന്നു. മറ്റിടങ്ങളിൽ തിരിച്ച് കോൺഗ്രസും. ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്‍റെ ബന്ധം രാഹുൽഗാന്ധി തുറന്ന് പറയണമെന്നും ഇത് ദേശീയ നേതൃത്വം അറിഞ്ഞു കൊണ്ടാണോ എന്ന് വിശദീകരിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നുവെന്ന് കെ. സുരേന്ദ്രൻ

യു.ഡി.എഫ് പ്രവർത്തകർ ഒന്നടങ്കം വെൽഫെയർ പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. കെ.സി.ബി.സി അടക്കം ക്രിസ്‌തീയ സഭകൾ വെൽഫെയർ പാർട്ടി ക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ലൗ ജിഹാദിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോഴാണ് കോൺഗ്രസ് ഇവരുമായി ബന്ധം സ്ഥാപിക്കുന്നത്. സി.പി.എമ്മിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. കോൺഗ്രസിനുവേണ്ടി പലയിടങ്ങളിലും മത്സരിക്കുന്നു പോലുമില്ല. സി.പി.എമ്മും കോൺഗ്രസും അഡ്‌ജസ്‌റ്റ്‌മെന്‍റ് രാഷ്ട്രീയം ആണ് നടത്തുന്നത്.

വയനാട്ടിലെ മെഡിക്കൽ കോളജ് പ്രശ്നത്തിൽ കൃത്യമായി മറുപടി പറയുവാൻ ഇരുമുന്നണികൾക്കും ആകുന്നില്ല. സൗജന്യ ഭൂമി കിട്ടിയിട്ടും മെഡിക്കൽ കോളജ് അവിടെ സ്ഥാപിക്കാതെ ഇരട്ടത്താപ്പ് നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എൽഡിഎഫ് സർക്കാർ വയനാട്ടുകാരെ അവഗണിക്കുന്നു. സാമ്പത്തിക താൽപര്യവും അഴിമതിയുമാണ് എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്നത്. വയനാട്ടിൽ വല്ലപ്പോഴും വന്നുപോകുന്ന രാഹുൽഗാന്ധി ആകട്ടെ വയനാടിന്‍റെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ഇടതു വലതു മുന്നണികളുടെ പ്രവർത്തനങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി പറയും എന്നും ദേശീയ ജനാധിപത്യ സഖ്യം ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നും കെ .സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇനിയും ആളുകൾ ചോദ്യം ചെയ്യപ്പെടുമെന്നും വമ്പൻ സ്രാവുകൾ പിടിക്കപ്പെടും എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലാണ് മത്സരം. കണ്ണൂരിലെ ആന്തൂരിൽ സ്ഥാനാർഥികളെ പോലും നിർത്താതെ എൽ.ഡി.എഫിനെ സഹായിക്കുകയാണ് യു.ഡി.എഫ് എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Last Updated : Dec 4, 2020, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.