ETV Bharat / state

വയനാട്ടിൽ ക്വാറി തുടങ്ങാൻ നീക്കമെന്ന് ആരോപണം ഉയരുന്നു - banasura mala

പ്രാഥമിക സർവെ നടത്തിയതായും മാനന്തവാടി തഹസിൽദാരുടെയും താലൂക്ക് സർവെയറുടെയും നേതൃത്വത്തിൽ പൊതുഅവധി ദിനത്തിലാണ് സർവെ നടത്തിയതെന്നും നാട്ടുകാർ പറയുന്നു.

നാരോക്കടവ് പുതിയ ക്വാറി  ബാണാസുര മല  ശില ക്വാറി റവന്യൂ ഭൂമി  quarry  Wayanad  banasura mala  shila quarry ravanue land
വയനാട്ടിൽ ക്വാറി തുടങ്ങാൻ നീക്കമെന്ന് ആരോപണം ഉയരുന്നു
author img

By

Published : Feb 12, 2020, 3:47 PM IST

Updated : Feb 12, 2020, 4:56 PM IST

വയനാട്: മാനന്തവാടി താലൂക്കിൽ വെള്ളമുണ്ടക്കടുത്ത് നാരോക്കടവിൽ പുതിയ ക്വാറി തുടങ്ങാൻ നീക്കമെന്ന് സൂചന. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലയോട് ചേർന്നാണ് ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടലിനെ തുടർന്ന് നാരോക്കടവിൽ താൽകാലികമായി പൂട്ടിയ ശില ക്വാറിക്ക് സമീപമാണ് പുതിയ ക്വാറി തുടങ്ങാൻ നീക്കമെന്നാണ് ആരോപണം ഉയരുന്നത്. ഇതിനുവേണ്ടി പ്രാഥമിക സർവെ നടത്തിയതായും മാനന്തവാടി തഹസിൽദാരുടെയും താലൂക്ക് സർവെയറുടെയും നേതൃത്വത്തിൽ പൊതുഅവധി ദിനത്തിലാണ് സർവെ നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

വയനാട്ടിൽ ക്വാറി തുടങ്ങാൻ നീക്കമെന്ന് ആരോപണം ഉയരുന്നു

ശില ക്വാറി റവന്യൂ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുൻ സബ് കലക്ടറുടെ പ്രാഥമിക പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലത്ത് റീസർവെ നടത്താൻ ആറുമാസം മുൻപ് തന്നെ അദ്ദേഹം നിർദേശം നൽകിയിരുന്നെങ്കിലും യന്ത്രങ്ങളും മറ്റുമില്ലെന്ന കാരണം പറഞ്ഞു ഇതുവരെ സർവെ നടത്തിയിട്ടില്ല. ഇതിനിടയിലാണ് ക്വാറി ഉടമകൾക്ക് വേണ്ടി ധൃതിപിടിച്ച് സർവെ നടത്തിയതെന്നും വെള്ളമുണ്ടയിൽ തന്നെ നേരത്തെ പ്രവർത്തിച്ചിരുന്ന ക്വാറികളുടെ ഉടമകളാണ് പുതിയ ക്വാറി തുടങ്ങാൻ നീക്കം നടത്തുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.

Last Updated : Feb 12, 2020, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.