വയനാട്: കെല്ലൂരില്‍ റേഷന്‍ അരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവത്തില്‍ ഗോഡൗണ്‍ മാനേജറെയും ഓഫീസര്‍ ഇന്‍ ചാര്‍ജിനെയും സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ദ്വാരകയില്‍ നിന്നും പത്ത് ടണ്‍ അരിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളും നാട്ടുകാരും മാനന്തവാടി ദ്വാരക സപ്ലൈക്കോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
റേഷന്‍ അരി മറിച്ചുവിറ്റ സംഭവം; ഗോഡൗണ്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്‌തു - godown manager suspened over ration rice issue wayanad
അഴിമതിയില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.