ETV Bharat / state

ക്വാറന്‍റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ

author img

By

Published : Mar 21, 2020, 12:23 PM IST

വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവർ മറ്റെവിടെയെങ്കിലും യാത്ര ചെയ്‌താൽ ആ നിമിഷം തന്നെ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും.

ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ  ക്വാറന്‍റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ  ക്വാറന്‍റൈൻ  Geo-fencing software for tracking people in quarantine in Wayanad  Geo-fencing software  quarantine in Wayanad  വയനാട്
ക്വാറന്‍റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ

വയനാട്: ക്വാറന്‍റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനം. പൊലീസ് സൈബർ സെല്ലാണ് സംവിധാനം ഏർപ്പെടുത്തിയത്. വീടുകളിലും ആശുപത്രികളിലും ഐസോലേഷനിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകൾ താമസിക്കുന്ന പ്രദേശത്തുനിന്ന് മറ്റെവിടെയെങ്കിലും യാത്ര ചെയ്‌താൽ ആ നിമിഷം തന്നെ ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പൊലീസ് കൊവിഡ് സെല്ലിനും ജില്ലാ പൊലീസ് മേധാവിക്കും സന്ദേശം ലഭിക്കുകയും ചെയ്യും.

സഞ്ചരിക്കുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് പൊലീസിന് വിവരം ലഭിക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാതെ പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.