വയനാട്ടിൽ: വയനാട്ടിൽ വനപാലകർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നു. പുൽപ്പള്ളി - സുൽത്താൻ ബത്തേരി റോഡിൽ കടുവ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് പരിശോധനയ്ക്ക് പോയ പോയ വനപാലകരെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ചൈതലത്ത് റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനപാലകർ ആണ് പരിശോധനയ്ക്ക് പോയത്. ഇതിനിടെ വയനാട്ടിലെ വട്ടപ്പടിയിൽ വെച്ചാണ് കടുവ വനപാലകരുടെ മുമ്പിൽ ചാടി വീണത്. റോഡ് യാത്രയില്‍ ശ്രദ്ധ വേണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളോടെയാണ് ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായത്.
വയനാട്ടിൽ വനപാലകർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു - tiger in wayanad
വയനാട്ടിലെ വട്ടപ്പടിയിൽ വെച്ചാണ് കടുവ വനപാലകരുടെ മുമ്പിൽ ചാടി വീണത്. റോഡ് യാത്രയില്‍ ശ്രദ്ധ വേണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളോടെയാണ് ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായത്