വയനാട്: ഒന്നര മാസമായി ബന്ധുവീട്ടിലായിരുന്ന നാലുവയസുകാരനെ അച്ഛന്‍റെയും അമ്മയുടെയും അടുത്തെത്തിച്ച് അഗ്നിശമന സേന . വയനാട് കമ്പളക്കാട് സ്വദേശികളുടെ കുഞ്ഞിനെയാണ് സേന തിരിച്ചെത്തിച്ചത്.
വയനാട് കമ്പളക്കാട് പറളിക്കുന്ന് സ്വദേശി സജിത് കണ്ണൂരിൽ ജോലിക്ക് പോയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സുരക്ഷിതത്വത്തെ കരുതി മകൻ ജുഗലിനെ ഷൊർണ്ണൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റി. നിരീക്ഷണ കാലം കഴിഞ്ഞിട്ടും ലോക്ക് ഡൗൺ ആയതിനാൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല.
ഇതോടെ സജിത്ത് സി.കെ.ശശീന്ദ്രൻ എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹത്തിന്‍റെ ഇടപെടലിലൂടെ കുട്ടിയെ കൊണ്ടുവരാനായി കലക്ടർ പ്രത്യേക ഉത്തരവ് നൽകി . തുടർന്ന് കുഞ്ഞിനെ കൽപ്പറ്റയിൽ അഗ്നി ശമന സേനയുടെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ പാലക്കാട്, കോഴിക്കോട്, കല്പറ്റ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് കുഞ്ഞിനെ കല്പറ്റയിൽ എത്തിച്ചത്.