വയനാട്: ജില്ലയിൽ കൃഷി ഓഫീസർമാർ കൊവിഡ് ഡ്യൂട്ടിയിലായതോടെ കർഷകർ ദുരിതത്തിൽ. കൃഷിഭവനിൽ നിന്ന് കിട്ടേണ്ട പല സേവനങ്ങളും ഇതോടെ കിട്ടാതായി.26 കൃഷിഭവനുകളാണ് ജില്ലയിലുള്ളത്. ഇവിടത്തെ കൃഷി ഓഫീസർമാരെ മുഴുവനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തടയാനുള്ള സെപഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുകയാണ്. വിളകൾക്ക് കീടനാശിനി ഉപയോഗിക്കുന്നതിന് കൃഷി ഓഫീസറുടെ കുറിപ്പ് ആവശ്യമാണ്. എന്നാൽ ഇത് നൽകാൻ അളില്ലാത്തത് കർഷകർക്ക് തിരിച്ചടിയായി.
ഇക്കൊല്ലം വയനാട്ടിൽ നെൽകൃഷിക്ക് വലിയ തോതിലുള്ള കീടബാധ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൃഷിഭവനുകളിൽ നിന്നുള്ള സേവനവും കിട്ടാതായതോടെ ആശങ്കയിലാണ് കർഷകർ. പ്രശ്നം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമത്തിലാണിപ്പോൾ കർഷകർ.