ETV Bharat / state

കടുവയുടെ ആക്രമണം : പുതുശ്ശേരിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു - വയനാട് ഏറ്റവും പുതിയ വാര്‍ത്ത

പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചു

wayanadu tiger  tiger attack  farmer died in tiger attack  farmer thomas died in wayanadu  tiger  latest news in wayanadu  latest news today  പുതുശ്ശേരി കടുവ ആക്രമണം  കടുവ ആക്രമണം  ചികി ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു  കടുവ  നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി  വയനാട് കടുവ  വയനാട് കടുവ ആക്രമണം  വയനാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്ത പ്രധാന വാര്‍ത്ത
പുതുശ്ശേരി കടുവ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
author img

By

Published : Jan 12, 2023, 5:36 PM IST

വയനാട് : മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ്( സാലു 50 ) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപംവച്ച് ഇയാളെ കടുവ ആക്രമിച്ചത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പരിക്കേറ്റതിനെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ : സിനി. മക്കള്‍ : സോജന്‍,സോന

അതേസമയം, സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാനും, മയക്കുവെടിവയ്ക്കാനും അനുമതി ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.