ETV Bharat / state

വനഭൂമി കയ്യേറ്റത്തില്‍ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍

വൈത്തിരി താലൂക്കിലെ വാളത്തൂർ, കാടാശ്ശേരി പ്രദേശങ്ങളിലെ മൂവായിരം അടി ഉയരത്തിലുള്ള മലയുടെ ചെരിവില്‍ വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയിലാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആദിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കാട്ടുപാതയുള്‍പ്പെടെ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി കമ്പി വേലി കെട്ടിയിരുന്നു.

വനഭൂമി കൈയ്യേറ്റം  റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ പരാതി  Encrochment of forest land in wayanad  wayanad  wayanad news  news updatyes in wayanad  latest news in wayanad  latest news updates in kerala  കേരള വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  മേപ്പാടി  ആദിവാസി  റിസോര്‍ട്ട് ഉടമകള്‍ കൈയ്യേറിയ ഭൂമി
റിസോര്‍ട്ട് ഉടമകള്‍ കൈയ്യേറിയ ഭൂമി
author img

By

Published : Aug 30, 2022, 11:04 AM IST

വയനാട്: മേപ്പാടിയില്‍ സ്വകാര്യ വ്യക്തികൾ വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിക്കുന്നതില്‍ പരാതിയുമായി പ്രദേശവാസികള്‍. സ്വകാര്യ വ്യക്തികള്‍ക്ക് വനം വകുപ്പ് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപം. മേപ്പാടി റേഞ്ചിൽ ബടേരി സെക്ഷനിലെ ജെണ്ടകൾ പൊളിച്ച് നീക്കി വേലി കെട്ടിയാണ് സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്.

റിസോര്‍ട്ട് ഉടമകള്‍ കൈയ്യേറിയ ഭൂമി

വൈത്തിരി താലൂക്കിലെ വാളത്തൂർ, കാടാശ്ശേരി പ്രദേശങ്ങളിലെ മൂവായിരം അടി ഉയരത്തിലുള്ള മലയുടെ ചെരിവില്‍ വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയിലാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആദിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കാട്ടുപാതയുള്‍പ്പെടെ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി കമ്പി വേലി കെട്ടിയിരുന്നു. സംഭവം വിവാദമായതോടെ വേലി പൊളിച്ച് നീക്കുകയും ചെയ്തു.

റിസോര്‍ട്ട് നിര്‍മാണത്തിനായി ജെണ്ടകള്‍ പൊളിച്ച് നീക്കിയുള്ള വനം കയ്യേറ്റം വിവാദമായതോടെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയും നിരവധിയിടങ്ങളില്‍ വനം വകുപ്പിന്‍റെ ചെലവില്‍ ജെണ്ട പുനര്‍നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ റിസോട്ട് നിര്‍മിച്ച വ്യക്തികളെ സംരക്ഷിക്കുന്ന രീതിയിലാണ് വനം വകുപ്പിന്‍റെ നിലപാടെന്നാണ് നാട്ടുകാരുടെ പരാതി.

also read: നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി ; ബി.ജെ.പി നേതാവിനെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.